Breaking News

സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷം, വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷം നിരത്തിലിറക്കാം ; പൊളിക്കല്‍ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പുതിയ നയം അനുസരിച്ച് വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും മാത്രമേ പരമാവധി ഉപയോഗിക്കാവു. അതിന് ശേഷം ഇവ നിരത്തിലിറക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഹമ്മദാബാദ്: പഴയ വാഹനങ്ങള്‍ പൊളിക്കുന്നതില്‍ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വാഹനം പൊളിക്കല്‍ നയം ഗതാഗത മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ സ്‌ക്രാപ്പേജ് പോളിസി അനുസരിച്ച് വാണിജ്യ വാഹനങ്ങള്‍ 15 വര്‍ ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും മാത്രമേ പരമാവധി ഉപയോഗിക്കാവു. അതിന് ശേഷം ഇവ നിരത്തിലിറക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. ഈ പദ്ധതി രാജ്യത്തിന് ആയിരം കോടി രൂപ യുടെ അധിക നേട്ടം ഉണ്ടാക്കും. ആയിരക്ക കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും പ്രധാ നമന്ത്രി പറഞ്ഞു.

ഗുജറാത്തിലെ നിക്ഷേപ സംഗമത്തിലാണ് പ്രധാനമന്ത്രി കേന്ദ്രത്തിന്റെ പുതിയ നയം പ്രഖ്യാപി ച്ചത്. വികസന യാത്രയിലെ നിര്‍ണായക തീരുമാനമെന്ന് വിശേഷിപ്പിച്ചായിരുന്നു അദ്ദേഹം ഇക്കാ ര്യം വ്യക്തമാക്കിയത്.

അടുത്ത 25 വര്‍ഷം രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. വാഹനം പൊളിക്കുന്നതിനായുള്ള രജി സ്ട്രേഷന് ഏകജാലക സംവിധാനം ഒരുക്കും. പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നല്‍കും. എല്ലാ മേഖലയിലും മാറ്റങ്ങള്‍ വരികയാണെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.