കേരളത്തിലെ മുസ്ലിം മേഖലകളിലെ മധ്യവര്‍ഗ വിഭാഗം പാര്‍ട്ടി യോട് കൂടുതല്‍ അടുത്തിട്ടു ണ്ടെന്നും അവരില്‍ നിന്ന് മികച്ച കേഡര്‍മാരെ കണ്ടെത്തി ആ പ്രദേശങ്ങളില്‍ പാര്‍ട്ടി വളര്‍ ത്തണമെന്നും സിപിഎം വിലയിരുത്തല്‍
ന്യൂഡല്‍ഹി : കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതല്‍ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള നീ ക്കവുമായി സിപിഎം. പാര്‍ട്ടി കേന്ദ്രകമ്മിറ്റി യുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇ ക്കാര്യം പറയുന്നത്. കേരളത്തിലെ മുസ്ലിം മേഖലകളിലെ മധ്യവര്‍ഗ വിഭാഗം പാര്‍ട്ടി യോട് കൂടുതല്‍ അടുത്തിട്ടുണ്ടെന്നും അവരില്‍ നിന്ന് മികച്ച കേഡര്‍മാരെ കണ്ടെത്തി ആ പ്രദേശങ്ങളില്‍ പാര്‍ട്ടി വളര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവരില്‍ കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ എടുക്കാ നും തീരുമാനമുണ്ട്.
കേരളത്തില്‍ ബി ജെ പി സീറ്റ് നേടിയില്ലെങ്കിലും പാര്‍ട്ടി ദുര്‍ബലമായെന്ന് കരുതാന്‍ പാടില്ല. ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ബി ജെ പി വലിയ പണമാ ണ് തെരഞ്ഞെടുപ്പിനായി ഇത്തവണ ഉപയോഗിച്ചിട്ടുള്ളത്. പല മണ്ഡലങ്ങളിലും ബിജെപി യോട് അടുപ്പം തോന്നാത്തവരുടെ വോട്ടുകള്‍ യു ഡി എഫിലേക്ക് പോയിട്ടുണ്ട്. അത്തരം വോട്ടുകള്‍ പിടി ക്കാന്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരില്‍ പാര്‍ലിമെന്ററി വ്യാമോഹം കൂടിയെന്നതിന് തെളിവാണ് കുറ്റ്യാടി, പൊന്നാ നി എന്നിവിടങ്ങളില്‍ നടന്ന പരസ്യപ്രകടനം. ഇത് തിരുത്തി തന്നെ പോകണമെന്നും റിപ്പോര്‍ട്ട് ഓര്‍ മപ്പെടുത്തുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.