പെരുന്നാള്‍ ദിവസവും തൊഴില്‍ ചെയ്യേണ്ട സാഹചര്യമുണ്ടെങ്കില്‍ രാജ്യത്തെ തൊഴില്‍ നിയമത്തിലെ 74ാം വകുപ്പ് അനുസരിച്ച് അത്തരം തൊഴിലാളികള്‍ക്ക് അധിക വേതനം അനുവദിക്കാമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്
ദോഹ : രാജ്യത്തെ സ്വകാര്യ മേഖലയില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഖത്തര്‍. ഖത്തര്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിന്‍ പ്രകാരം, പൂര്‍ണമായ ശമ്പളം വാങ്ങി മൂന്ന് ദിവസം വരെ അവ ധി ലഭിക്കാന്‍ സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ പെരുന്നാള്‍ ദിവസവും തൊഴില്‍ ചെയ്യേണ്ട സാഹചര്യമുണ്ടെങ്കില്‍ രാജ്യത്തെ തൊഴില്‍ നിയമത്തിലെ 74ാം വകുപ്പ് അനുസരിച്ച് അത്തരം തൊഴിലാളികള്‍ക്ക് അധിക വേതനം അനുവദിക്കാമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടു ണ്ട്.
രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് മു തല്‍ ഏഴ് ദിവസത്തെ അവധിയാണ് ബലി പെരുന്നാളിന് ലഭിക്കുക. ജൂലൈ മുന്നാം തീയ്യതി വരെ യുള്ള അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജൂലൈ നാല് ചൊവ്വാഴ്ചയായിരിക്കും പുനഃ രാരംഭിക്കുകയെന്ന് അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 29 വ്യാഴാഴ്ച വരെ യാണ് പെരുന്നാള്‍ അവധിയെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികള്‍ കൂടി കഴിഞ്ഞ് ജൂലൈ രണ്ട് ഞായറാഴ്ചയായിരിക്കും ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.