മനാമ: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അധികസമയ വേതനം ഇരട്ടിയാക്കണമെന്ന നിർദേശവുമായി എം.പി. നിലവിൽ പകൽ സമയത്ത്, അധികസമയ നിരക്ക് 25 ശതമാനമാണ്. രാത്രിയിൽ 50 ശതമാനവും. ഇത് പകൽ 50 ശതമാനവും രാത്രി ഇരട്ടി വേതനവുമാക്കണമെന്നാണ് ജലാൽ കാദെം എം.പിയുടെ നിർദേശം. സാധാരണ ജോലി സമയത്തിന് പുറത്ത് പൂർത്തിയാക്കിയ ജോലികൾക്കും ഔദ്യോഗിക അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിനും ഇത് ബാധകമാക്കണം. തൊഴിലാളികളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായി പുതിയ നിർദേശം പരിഗണിക്കപ്പെടുമെന്നും എം.പി ചൂണ്ടിക്കാട്ടുന്നു.
വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കും തൊഴിൽ ആവശ്യങ്ങൾക്കും അനുസൃതമായി അധികസമയ നിരക്ക് വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. തൊഴിലാളി യൂനിയനുകൾ, ജീവനക്കാർ, അഭിഭാഷക ഗ്രൂപ്പുകൾ എന്നിവ ഇക്കാര്യങ്ങൾ ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. വേതനം വർധിപ്പിക്കുന്നത് കൂടുതൽ ഔട്ട്പുട്ടുണ്ടാകാൻ സഹായകമാകും. തൊഴിലാളികൾക്ക് ഇത് പ്രോത്സാഹനമാകുകയും ചെയ്യും. ഈ നിർദേശം ലെജിസ്ലേറ്റിവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. അതിനുശേഷം സർക്കാറിന്റെ പരിഗണനക്കുവിടും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.