ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു നടത്തിയ ശസ്ത്രക്രിയയുടെ ഉണങ്ങാത്ത മുറിവു കള്‍ അനന്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണ്ടെന്നാ ണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാ ക്കുന്നത്. അനന്യയുടെ മരണം ആത്മഹത്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
കൊച്ചി: ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അല ക്‌സിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുകള്‍ ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുമ്പായിരുന്നു അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീ സിന് കൈമാറി. ഇടപ്പള്ളിയിലെ ഫ്‌ളാറ്റിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയെ തൂ ങ്ങി മ രിച്ച നിലയില്‍ കണ്ടെത്തിയത്.
ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു നടത്തിയ ശസ്ത്രക്രിയയുടെ ഉണങ്ങാത്ത മുറിവുകള്‍ അ നന്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണ്ടെന്നാ ണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അനന്യ യുടെ മരണം ആത്മഹത്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചികിത്സാ പിഴവ് ആരോപണത്തില്‍ വ്യക്തത വരുത്തുന്നതിന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി സംസാരിക്കുമെന്ന് കളമ ശേ രി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിആര്‍ സന്തോഷ് വ്യക്തമാക്കി. ഇതു ശരിവയ്ക്കുന്നതാണ് ശനിയാഴ്ച പൊ ലീസിനു ലഭിച്ച റിപ്പോര്‍ട്ടിലുമുള്ളതെന്നാണ് അറിയുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
അതേസമയം, അനന്യയുടെ സുഹൃത്ത് ജിജു ഗിരിജാ രാജിനെ വെള്ളിയാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ജിജുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്ക ള്‍ക്ക് വിട്ടുനല്‍കും. ചൊവ്വാഴ്ചയാണ് അനന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അന ന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുകയായിരുന്നു വെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.