അബുദാബി • സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാർക്കുള്ള പ്രസവാവധി 90 ദിവസമാക്കിയ നിയമം സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ 60 ദിവസമാണ് അവധി. പ്രസവത്തിന് 30 ദിവസത്തിനകം മറ്റേണിറ്റി ലീവ് സപ്പോർട്ട് പ്രോഗ്രാമിൽ അപേക്ഷിക്കണം. ശമ്പള സർട്ടിഫിക്കറ്റ്, ഫാമിലി ബുക്ക്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, തൊഴിലുടമയിൽ നിന്നുള്ള എൻഒസി എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
സ്വകാര്യമേഖലയിലേക്ക് സ്വദേശികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതെന്ന് അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. ബുഷറ അൽ മുല്ല പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് 90 ദിവസമാണ് പ്രസവാവധി നൽകുന്നത്. തൊഴിൽ നിയമം അനുസരിച്ച് സ്വകാര്യമേഖലാ ജീവനക്കാർക്ക് 60 ദിവസം പ്രസവാവധിയുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.