Breaking News

സ്റ്റേ ലംഘിച്ചും ജഹാംഗീര്‍പുരിയില്‍ ഇടിച്ചുനിരത്തല്‍ ; ജെസിബിയ്ക്ക് മുന്നില്‍ കയറി നിന്ന് തടഞ്ഞ് ബൃന്ദാ കാരാട്ട്

ജഹാംഗീര്‍പുരിയില്‍ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവായി ട്ടും ബുള്‍ഡോസര്‍കൊണ്ട് കടകളും വീടുകളും പൊളിക്കുന്നത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നേരിട്ടെത്തി തടഞ്ഞു.

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയില്‍ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവാ യിട്ടും ബുള്‍ഡോസര്‍കൊണ്ട് കടകളും വീടുകളും പൊളിക്കുന്നത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നേരിട്ടെത്തി തടഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാനാണ് താന്‍ ഇവിടെ വന്നതെന്ന് ജഹാംഗീര്‍പുരിയി ലെത്തിയ ബൃന്ദ കാരാട്ട് പറഞ്ഞു.

ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നിര്‍ത്തി വെക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടും ഉത്തര വിന്റെ പകര്‍പ്പ് കിട്ടിയില്ലെന്ന് കാരണം പറഞ്ഞാണ് ബിജെപി ഭരി ക്കുന്ന കോര്‍പറേഷന്‍ ന്യൂനപക്ഷങ്ങ ളുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടര്‍ന്നത്. തുടര്‍ന്ന് ബൃന്ദ കാരാട്ട് ഉത്തരവിന്റെ പകര്‍പ്പുമായി സ്ഥല ത്ത് എത്തുകയായിരുന്നു.
ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരുകയെന്ന ഉത്തരവ് സുപ്രീം കോടതി രാവിലെ 10.45ന് പുറപ്പെടു വിച്ചതാണെന്ന് ബൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിന് ശേഷവും വടക്കന്‍ ഡല്‍ഹി മുനിസിപ്പി ല്‍ കോര്‍പറേഷന്‍ അധികൃതര്‍ വീടുകളും കടകളും തകര്‍ക്കാന്‍ ഉപയോഗിച്ച ജെസിബിയുടെ മുന്നില്‍ കയറി ബൃന്ദാ കാരാട്ട് നിന്നു.

നിയമവിരുദ്ധമായ പൊളിച്ചുമാറ്റലുകളിലൂടെ നിയമത്തേയും ഭരണഘടനയേയുമാണ് ബുള്‍ഡോസ് ചെ യ്യുന്നത്. സുപ്രീം കോടതിയേയും അതിന്റെ ഉത്തരവിനേയുമെങ്കിലും തകര്‍ത്തുകളയാതിരിക്കുക,’ ബൃ ന്ദാ കാരാട്ട് പ്രതികരിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് കമ്മീഷണറുമായി സിപിഎം നേതാവ് ചര്‍ച്ച നടത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.