ദോഹ : യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണ് ഖത്തർ എയർവേയ്‌സിന്‍റെ പ്രഥമ പരിഗണനയെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇഒ ബദർ മുഹമ്മദ് അൽ മീർ. ദോഹ ഫോറം 2024 ന്‍റെ ഭാഗമായി ‘ന്യൂസ് മേക്കർ’ ചർച്ചാ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു ദിനം ഏകദേശം 300 വിമാനങ്ങളാണ് ഖത്തർ എയർവേസ് ഓപ്പറേറ്റ് ചെയ്യുന്നത്. പ്രതിദിനം രണ്ട് ലക്ഷം പേർ അത് ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ യാത്രക്കാരുടെ സുരക്ഷ, ഉപഭോക്തൃ സേവനം എന്നിവയിൽ കമ്പനി വളരെയധികം ശ്രദ്ധിക്കുന്നു.
യാത്രക്കാർക്ക് മികച്ച അനുഭവം നൽകാൻ സാങ്കേതികവിദ്യയിലും സ്ഥാപനത്തിന്‍റെ ഭൗതികസൗകര്യങ്ങളിലും കാലാനുസൃതമായ വളർച്ച കൈവരിക്കണം. അതിനൂതനമായ സാങ്കേതിക വികസനം കൈവരിക്കുന്നതിന് ഖത്തർ എയർവേസ് വലിയ പരിഗണന നൽകാറുണ്ട്.കഴിഞ്ഞ ഒക്ടോബറിൽ സ്റ്റാർലിങ്ക് വയർലെസ് ഇന്‍റർനെറ്റ് കണക്ഷൻ സേവനമുള്ള ലോകത്തിലെ ആദ്യത്തെ ബോയിങ് 777 കാരിയർ ഖത്തർ എയർ വേസ് പുറത്തിറക്കി. ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് ഇന്‍റർനെറ്റ് സൗകര്യം നൽകുക എന്നതായിരുന്നു ലക്ഷ്യം. ഈ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഈ വർഷം അവസാനത്തോടെ 14 വിമാനങ്ങളിൽ ഈ സേവനം ലഭ്യമാക്കും. അടുത്ത വർഷം മേയ് മാസത്തിൽ 60 വിമാനങ്ങളിൽ ഈ സേവനം ലഭ്യമാകും. ശേഷം, ഈ സേവനം എല്ലാ ഖത്തർ എയർവേയ്‌സ് ഫ്ലീറ്റിലും ലഭ്യമാകും.
ഉപഭോക്താക്കളെ ആകർഷിക്കാൻ മികച്ച രീതിയിലുള്ള പ്രമോഷനുകളാണ് കമ്പനി നടത്തുന്നത്. സമൂഹ മാധ്യമങ്ങളും നൂതനമായ പ്രചാരണ രീതികളും ഉപയോഗപ്പെടുത്തുന്നു. പുതുതലമുറയെ ആകർഷിക്കാനും അവരിൽ കൂടുതൽ യാത്രചെയ്യാനുള്ള പ്രചോദനം സൃഷ്ടിക്കാനുമുള്ള രീതിയാണ് സ്വീകരിക്കുന്നത്.ജീവനക്കാരുടെ കാര്യത്തിലും വലിയ ശ്രദ്ധയാണ് കമ്പനി നൽകുന്നത്. അവർക്ക് നവീനമായ തൊഴിൽ അന്തരീക്ഷം ഉണ്ടാക്കുന്നതിലും കാലോചിതമായ പരിശീലനങ്ങൾ നൽകുന്നതിലും ശ്രദ്ധിക്കാറുണ്ട്.
ഇന്ന് ഖത്തർ എയർവേയ്‌സ് ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ, ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം, ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ മാർക്കറ്റ് എന്ന നിലയിൽ വളർന്നിരിക്കുന്നു. അത്തരമൊരു പദവി നിലനിർത്തുക എളുപ്പമല്ല. തികഞ്ഞ ശ്രദ്ധയോടെ മുന്നോട്ട് പോയാൽ മാത്രമേ അത് സാധ്യമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.