ദുബായ് : യുഎഇയിലേക്ക് 4.2 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച ദമ്പതികൾക്ക് ജീവപര്യന്തം തടവും 500,000 ദിർഹം പിഴയും കോടതി വിധിച്ചു. ഈ വർഷം ജനുവരി 2ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു 27 വയസ്സുകാരിയായ ഗാംബിയൻ യുവതിയുടെയും 35 വയസ്സുകാരനായ നൈജീരിയക്കാരന്റെയും കയ്യിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയത്.
പതിവ് കസ്റ്റംസ് പരിശോധനയിൽ യുവതിയുടെ ലഗേജിൽ അസാധാരണമായ ഭാരം കസ്റ്റംസ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചു. സൂക്ഷ്മപരിശോധനയിൽ വാഹന ഫിൽട്ടറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 4,290.86 ഗ്രാം കഞ്ചാവ് അധികൃതർ കണ്ടെത്തി. തുടർന്ന് പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. കാർഗോ സർവീസിൽ നിന്ന് പാക്കേജ് ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെ ദുബായിലെ നയിഫ് ഏരിയയിൽ പിടിയിലായ നൈജീരിയക്കാരന് കൈമാറാനാണ് കഞ്ചാവെന്ന് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി.
നൈജീരിയൻ പ്രതിയെ കേസുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ആശയവിനിമയം, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാക്ഷി മൊഴികൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ കോടതി പരിശോധിച്ചു. തുടക്കത്തിൽ പ്രതികൾ ലഹരിമരുന്ന് കടത്തുമായി ബന്ധമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഈ വാദം കോടതി തള്ളികളഞ്ഞു.
ഇരുവരും കൊക്കെയ്ൻ ഉപയോഗിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്റ്റ്, നവംബർ മാസങ്ങളിൽ തന്നെ ലഹരിമരുന്ന് കടത്തിനെക്കുറിച്ച് ദമ്പതികൾക്ക് അറിവുണ്ടായിരുന്നു. ഇത് കുറ്റകൃത്യവുമായി ഇവർക്കുള്ള ബന്ധം തെളിയിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, തെളിവായി ഹാജരാക്കിയ ഡിജിറ്റൽ കമ്മ്യൂണിക്കേഷനുകൾ ലഹരിമരുന്ന് കടത്താനുള്ള അവരുടെ ഉദ്ദേശ്യം സ്ഥിരീകരിച്ചതായി കോടതി പറഞ്ഞു. ജീവപര്യന്തം തടവിന് ശേഷം പ്രതികളെ രണ്ടുപേരെയും നാടുകടത്തും. ഇതിന് പുറമേ, ഓരോരുത്തർക്കും 5 ലക്ഷം ദിർഹം പിഴയും ചുമത്തി. പിഴ അടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ മൊത്തം പിഴ തുകയുടെ ഓരോ 100 ദിർഹത്തിനും ഒരു ദിവസം അധിക തടവ് അനുഭവിക്കേണ്ടിവരും. പിടിച്ചെടുത്ത ലഹരിമരുന്ന് നശിപ്പിക്കാനും ഉത്തരവിട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.