ദോഹ: ബഹിരാകാശ നിരീക്ഷണത്തിൽ ശ്രദ്ധേയമായ ചുവടുവെപ്പായി ഖത്തറിലെ സ്പേസ് റേഡിയോ മോണിറ്ററിങ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ദോഹയിൽ നടക്കുന്ന ജി.സി.സി ഇ ഗവേൺമെന്റ് മന്ത്രിതല യോഗത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ കമ്യൂണിക്കേഷൻ- വിവര സാങ്കേതികത മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നാഇ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ചടങ്ങ്.
ബഹിരാകാശ റേഡിയോ ഫ്രീക്വൻസികൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിലുമുള്ള കേന്ദ്രമെന്ന നിലയിലാണ് ഖത്തറിന്റെ കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിക്കു കീഴിൽ മേഖലയിലെതന്നെ രണ്ടാമത്തെ എസ്.ആർ.എം കേന്ദ്രം ആരംഭിച്ചത്. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിലും തടസ്സങ്ങളേതുമില്ലാതെ ആശയ വിനിമയം സാധ്യമാക്കുന്നതിലും സ്പേസ് റേഡിയോ സെന്ററിന്റെ പ്രവർത്തനം നിർണായകമാവും. ഗ്രൗണ്ട് സ്റ്റേഷനുകൾക്കും ഉപഗ്രഹങ്ങൾക്കും ഇടയിലെ ഡൗൺലിങ്കും, അപ് ലിങ്കും ഉൾപ്പെടെ ആശയ വിനിമയോപാധിയായാണ് സ്പേസ് റേഡിയോ മോണിറ്ററിങ് കേന്ദ്രം പ്രവർത്തിക്കുന്നത്.
ഉപഗ്രഹങ്ങളിൽനിന്നും ഡേറ്റകൾ സ്വീകരിക്കാനും വിതരണം ചെയ്യാനുമുള്ള മൊബൈൽ വി സാറ്റ് ടെർമിനൽ സേവനമുള്ള ആദ്യ റെഗുലേറ്ററി ബോഡിയെന്ന നേട്ടവും എസ്.ആർ.എം.സിയിലൂടെ ഖത്തർ കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി സ്വന്തമാക്കി. സാറ്റലൈറ്റ് ഓപറേഷനിലും വിവിര കൈമാറ്റത്തിലും റേഡിയോ സ്റ്റേഷന്റെ സാന്നിധ്യം ശ്രദ്ധേയമായി മാറും.
ഭൗമതല, ബഹിരാകാശ റേഡിയോ മോണിറ്ററിങ് കേന്ദ്രമായ എസ്.ആർ.എം.സിയുടെ സ്ഥാപനത്തോടെ ആഗോള ബഹിരാകാശ ആശയ വിനിമയത്തിൽ ഖത്തറിന്റെ പങ്ക് വർധിപ്പിക്കപ്പെടും. മർഖിയാതിലെ അൽ ദർബ് മേഖലയിൽ 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അത്യാധുനിക സംവിധാനങ്ങളോടെ ഈ നിരീക്ഷണ യൂനിറ്റ് സ്ഥാപിച്ചത്. കൺട്രോൾ സെന്റർ, ആന്റിന ഫാം, മൊബൈൽ മോണിറ്ററിങ് സ്റ്റേഷൻ, ഡ്രോൺ മോണിറ്ററിങ് യൂനിറ്റ് എന്നിവയോടെയുള്ള കേന്ദ്രം ഖത്തറിന്റെ സാറ്റലൈറ്റ് കമ്യൂണിക്കേഷനിലെ സംയോജിത സംവിധാനമായാണ് പ്രവർത്തിക്കുന്നത്.
ബഹിരാകാശ റേഡിയോ ഫ്രീക്വൻസി മാനേജ്മെന്റിൽ ഖത്തറിന്റെ മികവിന്റെ അടയാളമാണ് എസ്.ആർ.എം.സിയുടെ സ്ഥാപനമെന്ന് സി.ആർ.എ പ്രസിഡന്റ് എൻജി. അഹ്മദ് അബ്ദുല്ല അൽ മുസ്ലിമാനി പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽതന്നെ 16 റേഡിയോ മോണിറ്ററിങ് സെന്ററുകളാണുള്ളത്. മേഖലയിൽ ഇത് രണ്ടാമത്തേയും. ഏറ്റവും മികച്ച സാങ്കേതിക തികവുള്ള ഉപകരണങ്ങളുമായി സ്ഥാപിച്ച കേന്ദ്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഖത്തർ ദേശീയ വിഷൻ 2030, മൂന്നാമത് ദേശീയ നയം എന്നിവയുമായി ബന്ധപ്പെട്ട് കൂടിയാണ് ശാസ്ത്രമേഖലയിലെ ഈ ചുവടുവെപ്പെന്നെും അദ്ദേഹം പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.