Breaking News

സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണത്തിന് കേരളം ; റഷ്യയുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി

കോവിഡ് 19 പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള താത്പര്യപത്രം സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേ ഷന്‍ ഉടന്‍ കൈമാറും

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്റെ ഉത്പാദനം കേരളത്തില്‍ നടത്താന്‍ ആലോചന. വാക്‌സിന്‍ ഉത്പാദനത്തിന് മുന്നോടിയായി സം സ്ഥാന സര്‍ക്കാരും റഷ്യന്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തി. വാക്‌സിന്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള താത്പര്യപത്രം സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ഉടന്‍ കൈ മാറും.

സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌ മെന്റ് ഫണ്ടാണ് ചര്‍ച്ചയ്ക്കായി എത്തിയ തെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി വ്യവ സായ വികസന കോര്‍പ്പറേഷനും ചര്‍ച്ചയില്‍ പങ്കെടുത്തു. പുതിയ പ്ലാന്റ് തിരുവനന്ത പുരം തോന്ന യ്ക്കലില്‍ തുടങ്ങാനാണ് ആലോചന. ചര്‍ച്ച ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് സര്‍ക്കാര്‍ വൃത്ത ങ്ങള്‍ പറഞ്ഞു. ചര്‍ച്ചകള്‍ മു ന്നോട്ടു പോകുന്ന സാഹചര്യത്തില്‍ പ്ലാന്റ് നിര്‍മിക്കാനായി തോന്നയ്ക്കലി ല്‍ ഭൂമി കണ്ടെത്താനും ശ്രമം തുടങ്ങി.

തോന്നയ്ക്കലിലെ ബയോടെക്‌നോളജിക്കല്‍ പാര്‍ക്കിലായിരിക്കും വാക്‌സിന്‍ നിര്‍മാണത്തിനുള്ള സ്ഥ ലം അനുവദിക്കുന്നത്. ഇതു സംബന്ധിച്ച കരടും ഉടന്‍ റഷ്യയ്ക്ക് കൈമാറും. എന്നാല്‍ നടപടികള്‍ സം ബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ ഇരുവിഭാഗവും പുറത്തു വിട്ടിട്ടില്ല. നി ലവില്‍ വാക്‌സി ന്‍ നിര്‍മാണത്തിനായി ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മരുന്നു കമ്പനി കളുമായി റഷ്യന്‍ സ്ഥാപ ന ത്തിനു കരാറുണ്ട്. ഇന്ത്യയ്ക്കു പുറമെ ചൈന, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ബ്രസീല്‍, തുര്‍ക്കി എന്നിവിടങ്ങളിലും വാക്‌സിന്‍ ഉത്പാദന യൂണിറ്റുകളുണ്ട്. ഇന്ത്യ യാ യിരിക്കും സ്പുട്‌നിക് വാക്‌സിന്റെ പ്രധാന നിര്‍മാണകേന്ദ്രം.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 days ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.