Breaking News

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി

വെള്ളം 14 അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടി വരും. അണക്കെട്ട് തുറക്കേണ്ടി വന്നാ ലുള്ള സാഹചര്യം വിലയിരുത്താന്‍ കെഎസ്ഇബി ഓണ്‍ലൈനായി യോഗം ചേര്‍ന്നു

തിരുവനന്തപുരം : മഴ ശക്തമായതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു. അണക്കെട്ട് തുറ ക്കേണ്ടി വന്നാലുള്ള സാഹചര്യം വിലയിരുത്താന്‍ വൈദ്യുതി ബോര്‍ഡ് അധികൃതര്‍ ഓണ്‍ ലൈനാ യി യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. 2364.24 അടിയാണ് നിലവില്‍ ഇടുക്കി ഡാമി ലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഡാമില്‍ ഈ സമയത്തുണ്ടായിരുന്നതിനേക്കാള്‍ 32 അടി വെള്ളം കൂടുതലാണ്. 14 അടി കൂടി വെള്ളം ഉയര്‍ന്ന് ജലനിരപ്പ് പരിധിയില്‍ കൂടിയാള്‍ മുന്‍ കരുതല്‍ എന്ന നിലയില്‍ ഡാം തുറന്ന് അധിക ജലം ഒഴുക്കി കളയണം. വെള്ളം 14 അടി കൂടി ഉയര്‍ന്നാല്‍ ഡാം തു റക്കേണ്ടി വരും.

ഈ സാഹചര്യത്തില്‍ പരമാവധി വൈദ്യുതോത്പാദനം നടത്തി ജലനിരപ്പ് കുറയ്ക്കുന്നതിനുള്ള സാ ധ്യതയും കെഎസ്ഇബി തേടുന്നുണ്ട്. ഇതു കൊണ്ടും മാറ്റമുണ്ടായില്ലെങ്കില്‍ ഡാം തുറക്കേണ്ടി വ ന്നാലുള്ള സാഹചര്യം വിലയിരുത്താനാണ് കെഎസ്ഇബി ഓണ്‍ലൈനായി യോഗം ചേര്‍ന്നത്. ആ ശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും കെ എ സ്ഇബി അറിയിച്ചു.

കനത്ത വേനല്‍ മഴയ്ക്ക് പിന്നാലെ കാലവര്‍ഷം കൂടി എത്തിയതാണ് ഡാമിലെ ജലനിരപ്പ് താഴാത്ത തിന് കാരണം. മഴ കനത്തതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനകം ഡാമില്‍ അഞ്ചടിയിലധികം വെള്ളം കൂടി. കോവിഡ് കാരണം സംസ്ഥാനത്തെ വൈദ്യുതോപയോഗത്തില്‍ കുറവ് വന്നതും പ്രതിസന്ധി രൂക്ഷമാക്കി. ശരാശരി ഏഴര ദശലക്ഷം യൂണിറ്റാണ് നിലവില്‍ മൂലമറ്റത്ത് നിന്നുള്ള പ്രതിദിന വൈദ്യുതോത്പാദനം. ആറ് ജനറേറ്ററുകളും പ്രവര്‍ത്തനക്ഷമമാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.