Breaking News

സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച് പ്രതിപക്ഷം; വാച്ച് ആന്‍ഡ് വാര്‍ഡും എംഎല്‍എമാരും തമ്മില്‍ കയ്യാങ്കളി, നിയമസഭയില്‍ അസാധാരണ പ്രതിഷേധം

സ്പീക്കര്‍ നീതി പാലിക്കണമെന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്. സംഘര്‍ഷത്തിനിടെ ഭരണപക്ഷ എംഎല്‍എമാരുടെ സംരക്ഷണയില്‍ സ്പീക്കര്‍ ഓഫീസില്‍ പ്രവേശിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്‍ഡ് വാര്‍ഡ് മര്‍ദിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഉന്തിനും തള്ളിനുമിടയില്‍ ചാലക്കുടി എം എ ല്‍എ സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞുവീണു.

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ നിയമസഭയിലെ ഓഫീസിന് മുന്നില്‍ അസാധാരണ പ്ര തിഷേധം നടത്തി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസ് ഉപരോധി ച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ശ്രമിച്ചത് കയ്യാങ്കളിയില്‍ കലാശിച്ചു. അടിയന്തര പ്രമേയ അനുമതികള്‍ തുടര്‍ച്ച യായി നിഷേധിച്ചതും സ്പീക്കറുടെ അസാധാരണ അഭിപ്രായപ്രകടനങ്ങളുമാണ് പ്രതിഷേധത്തിന് കാര ണം. സ്പീക്കര്‍ക്ക് വഴിയൊരുക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളെ പിടിച്ചുമാറ്റാന്‍ ശ്രമിത്തതാണ് സം ഘര്‍ഷത്തിന് ഇടയാക്കിയത്.

സ്പീക്കര്‍ നീതി പാലിക്കണമെന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്. സംഘ ര്‍ഷത്തിനിടെ ഭരണപക്ഷ എംഎല്‍എമാരുടെ സംരക്ഷണയില്‍ സ്പീക്കര്‍ ഓഫീസില്‍ പ്രവേശിച്ചു. തിരുവ ഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്‍ഡ് വാര്‍ഡ് മര്‍ദിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഉന്തിനും തള്ളിനുമി ടയില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞുവീണു.

അതിനിടെ, ഭരണപക്ഷ എംഎല്‍എമാരും ഓഫീസിന് മുന്നിലെത്തിയതോടെ ബഹളം ശക്തമായി. ഇവര്‍ നേര്‍ക്കുനേര്‍ നിലയുറപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് സനീഷ് കുമാര്‍ എംഎല്‍എ കുഴഞ്ഞുവീണ ത്. കയ്യേറ്റത്തെ തുടര്‍ന്നാണ് സനീഷ് കുഴഞ്ഞുവീണതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിലെ ഡോക്ടര്‍മാര്‍ ഇദ്ദേഹ ത്തെ പരിശോധിക്കുകയും തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊ ണ്ടുപോകുകയും ചെയ്തു.

ബ്രഹ്‌മപുരം വിഷയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക പ്രസ്താവന കേള്‍ക്കാന്‍ നില്‍ക്കാതെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങി സ്പീക്കറുടെ ഓഫീസിലേക്ക് ഉപരോധത്തിന് എത്തിയത്. ഇതിനിടെ, പ്രശ്‌നപരിഹാരത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചില അംഗങ്ങളും സ്പീക്കറുടെ ഓഫീസിലെത്തി ചര്‍ച്ച നടത്തി. അര മണിക്കൂറോളം നീണ്ട ബഹളത്തിനൊടുവില്‍ അംഗങ്ങ ള്‍ ഒഴിഞ്ഞുപോകുകയായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.