വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ മയക്കുമരുന്നിന്റെ ക്യാരിയര്‍മാരായി ഉപയോഗിക്കു ന്നു. സ്ഥിരമായി മയക്കുമരുന്ന് കേസില്‍ പെടുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകു പ്പ് ചുമത്താന്‍ നിര്‍ദ്ദേശം നല്‍ കിയതായും മുഖ്യമന്ത്രി
തിരുവനന്തപുരം : മയക്കുമരുന്ന് മാഫിയ സ്‌കൂളുകളെ കേന്ദ്രീകരിച്ച് സജീവമാകുകയും വളരുക യും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ മയക്കുമരു ന്നിന്റെ ക്യാരിയര്‍മാരായി ഉപയോഗിക്കുന്നു. സ്ഥിരമായി മയക്കുമരുന്ന് കേസില്‍ പെടുന്നവര്‍ക്കെ തിരെ ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്താന്‍ നിര്‍ ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂ രിലെ പിണറായി എക്‌സൈസ് റെയ്ഞ്ച് ഓഫിസ് കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.
പൊതുസമൂഹത്തെ ഞെട്ടിക്കുന്ന തരത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിതര ണം വ്യാപകമാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ‘മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ ആണ്‍ പെണ്‍ വിത്യാസം ഇല്ലാതായിരിക്കുന്നു.കുട്ടികളെ പോലും ക്യാരിയര്‍മാരായി ഉപയോഗിക്കുന്നു. സ്‌കൂള്‍ പരി സരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നില്ല ന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ പി.ടി.എയുടെയും നാട്ടുകാരുടെയും സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘മയക്ക് മരുന്ന് എത്തിക്കാന്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നു.ഇവരാണ് യഥാര്‍ത്ഥ മാഫിയ. ലോക ത്തെ പല സര്‍ക്കാരുകളെ പോലും അട്ടി മറിക്കാന്‍ കഴിവുള്ളവരാണ് ഈ മാഫിയകളെന്നും പിണ റായി വിജയന്‍ പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.