Home

സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ പ്രചരിപ്പിച്ചു; പരാതിയുമായി ഭാര്യ, 5 പേര്‍ പിടിയില്‍

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജദൃശ്യങ്ങള്‍ പ്ര ച രിപ്പിച്ച സംഘത്തെ കണ്ടെത്തി. ഇത് സംബന്ധിച്ച് അഞ്ച് പേരെ പൊലീസ് കസ്റ്റഡി യിലെടുത്തു. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ജോ ജോസഫിന്റേതെന്ന് ആരോപി ക്കുന്ന തരത്തിലുള്ള അശ്ലീല വിഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമ ങ്ങളില്‍ പ്രചരിച്ചത്.

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പി ച്ച സംഘത്തെ കണ്ടെത്തി. ഇത് സംബന്ധിച്ച് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക ളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.ജോജോസഫിന്റേതെന്ന് ആരോപിക്കുന്ന തരത്തിലുള്ള അശ്ലീല വി ഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഈ സംഭവത്തില്‍ എല്‍ ഡിഎഫ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയത്.

വ്യാജപ്രൊഫൈലുണ്ടാക്കി ജോ ജോസഫിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ അപ് ലോഡ് ചെയ്യുക യായിരുന്നു. കസ്റ്റഡിയിലുള്ളവര്‍ക്ക് രാഷ്ട്രീയബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരിക യാണ്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ആസൂത്രിതമായ നീക്കം ഉണ്ടായെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കണ്ണൂര്‍,പാലക്കാട്, കോഴിക്കോട്, കൊല്ലം ജില്ലയിലുള്ളവരാണ് പിടിയിലായവര്‍. ഇവരെ വിവിധ പൊ ലീസ് സ്റ്റേഷനുകളില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ഇവര്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വീഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷം വിവിധ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു. ഇതിന് പിന്നാലെ അക്കൗണ്ട് ഡി ലീറ്റ് ചെയ്യുകയായിരുന്നു.

ഗുരുതരമായ സൈബര്‍ ആക്രമണമണം : ഭാര്യ ഡോ.ദയ പാസ്‌കല്‍
ഗുരുതരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്ന് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി യുടെ ഭാര്യ ഡോ. ദയ പാസ്‌കല്‍. വ്യാജ വിഡിയോയാണ് ജോ ജോസഫിനെതിരെ സമൂഹ മാധ്യ മങ്ങളില്‍ പ്രചരിക്കുന്നത്. ക്രൂരമായ പ്രവര്‍ത്തനമാണിതെന്നും ദയാ ഭാസ്‌കല്‍ പറഞ്ഞു. ആ രോഗ്യകരമായ സംവാദങ്ങള്‍ നടത്തുവാന്‍ ആശയ ദാരിദ്യമുള്ളത് കൊണ്ടാണ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇല്ലാത്ത പച്ചക്കള്ളങ്ങള്‍ പറഞ്ഞാണ് വ്യക്തിപരമായ ആക്രമണങ്ങള്‍ നട ത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അണികളെ താക്കീത് ചെയ്യണമെന്നും ദ യ പാസ്‌കല്‍ ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.