Home

പ്രായപൂര്‍ത്തിയായവര്‍ക്ക് ലൈംഗിക തൊഴിലാളിയാകാം, സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാം ; അറസ്റ്റോ പിഴയോ പാടില്ലെന്ന് സുപ്രീം കോടതി

ലൈംഗിക തൊഴിലിന് നിയമസാധുത നല്‍കി സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ വര്‍ സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്നും ഭരണ ഘടന പ്രകാരം ലൈംഗികതൊഴി ലാളികള്‍ക്ക് അന്തസോടെ ജീവിക്കാന്‍ അവകാശ മുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ നേതൃ ത്വ ത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെതാണ് സുപ്രധാനവിധി

ന്യൂഡല്‍ഹി: ലൈംഗിക തൊഴില്‍ പ്രൊഫഷണലായി അംഗീകരിച്ച് സുപ്രീം കോടതി. പ്രായപൂര്‍ത്തി യായവര്‍ സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്നും ഭരണഘടന പ്ര കാരം ലൈംഗിക തൊഴിലാളികള്‍ക്ക് അന്തസോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും സുപ്രീം കോ ടതി വ്യക്തമാക്കി. ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ അവരില്‍ നിന്ന് പിഴ ഈടാക്കു കയോ ചെയ്യരു തെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി.

വേശ്യാലയ നടത്തിപ്പ് നിയമവിരുദ്ധമാണെങ്കിലും ലൈംഗിക തൊഴിലാളികള്‍ക്കെതിരെ നടപടി പാ ടില്ലെന്ന് കോടതി നിര്‍ദേശിച്ചു. നിയമത്തിന് കീഴില്‍ സെക്‌സ് വര്‍ക്കര്‍മാര്‍ക്ക് അന്തസ്സും, തുല്യ സം രക്ഷണവും അനുവദിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എന്‍ നാഗേശ്വര റാവുവിന്റെ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

ലൈംഗിക തൊഴിലാളികള്‍ക്ക് നിയമത്തില്‍ തുല്യസംരക്ഷണത്തിന് അര്‍ഹതയുണ്ട്. അതേസമയം ലൈംഗിക തൊഴിലാളികള്‍ക്ക് എതിരെ നടപടി പാടില്ല. പ്രായവും സമ്മതവും കണക്കിലെടുത്താവ ണം കേസ് എടുക്കേണ്ടത്. ലൈംഗിക തൊഴിലാളികളെ അറസറ്റ് ചെയ്യുകയോ പിഴ ഈടാക്കുകയോ ചെയ്യരു തെന്നും കോടതി വ്യക്താക്കി. പൊ ലീസ് സെക്സ് വര്‍ക്കര്‍മാരുടെ കാര്യത്തില്‍ ഇടപെടുക യോ, ക്രിമിനല്‍ നടപടിയോ കേസോ എടുക്കാന്‍ പാടില്ല. സെക്സ് വര്‍ക്കര്‍മാരെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ പീഡിപ്പിക്കുകയോ ഇരകളാക്കുകയോ ചെയ്യരുത്. പ്രായപൂര്‍ത്തിയായതും, സ്വ മേധാ സെക്സ് വര്‍ക്ക് ചെയ്യു ന്നവര്‍ക്കുമാണ് ഈ നിയമം ബാധകമാവുക.

ഒരമ്മ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നത് കൊണ്ട് കുട്ടിയെ അവരില്‍ നിന്ന് വേര്‍പ്പെടുത്താനാ വില്ല. മാന്യതയും, അഭിമാനവും എല്ലാ ലൈംഗിക തൊഴിലാളികള്‍ക്കും ഉള്ളതാണ്. അതുപോലെ അവരുടെ കുട്ടികള്‍ക്കും അതുണ്ട്. പ്രായപൂര്‍ത്തായാവാത്ത കുട്ടി വേശ്യാലയത്തിലോ സെക്‌സ് വര്‍ക്കര്‍മാര്‍ക്കോ ഒപ്പം ജീവിക്കുന്നുണ്ടെങ്കില്‍ ആ കുട്ടിയെ കടത്തി കൊണ്ടുവന്നതാണെന്ന മുന്‍ ധാരണയോടെ പെരുമാ റരുതെന്നും കോടതി നിര്‍ദേശിച്ചു. ലൈംഗിക തൊഴിലാളികള്‍ക്ക് ഒപ്പമുള്ള കുട്ടി മകനോ മകളോ ആ ണെന്ന് പറഞ്ഞാല്‍, പരിശോധനയിലൂടെ ആ വാദം കണ്ടെത്തണം. പറ ഞ്ഞ കാര്യം ശരിയാണെങ്കില്‍ ആ കുട്ടിയെ അമ്മയില്‍ നിന്ന് വേര്‍പെടുത്തരുത്.

പൊലീസില്‍ പരാതി തരുന്ന സെക്‌സ് വര്‍ക്കര്‍മാരെ വിവേചനത്തോടെ കാണരുത്. ഇവര്‍ നല്‍കുന്ന പരാ തി ലൈംഗികപരമായ അതിക്രമമാണെങ്കില്‍ അതിന് ഇരയാവുന്ന വര്‍ക്ക് എല്ലാ നിയമസ ഹാ യവും നല്‍ കണം. അടിയന്തര ചികിത്സാ സഹായവും ലഭ്യമാക്കണം. ലൈംഗിക തൊഴിലാളികളോ ടുള്ള പോലീസി ന്റെ പെരുമാറ്റം ക്രൂരവും അക്രമാസക്തവുമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടു ണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

8 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.