Home

‘സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല, ആദര്‍ശം കണ്ടാണ് പാര്‍ട്ടിയില്‍ വന്നത്; മുസ്ലിം ലീഗ് വിടില്ലെന്ന് ഫാത്തിമ തഹ്ലിയ

ആദര്‍ശത്തില്‍ വിശ്വാസിച്ചാണ് പാര്‍ട്ടിയില്‍ വന്നത്. സ്ഥാനമാനങ്ങളോ അധികാരത്തിനോ വേ ണ്ടിയല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്.പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെ ന്നും മറ്റു വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും അവര്‍ പറഞ്ഞു.ഫെയ്‌സ് ബുക്ക് പോസ്റ്റി ലാണ് തെഹ്ലിയ നില പാട് വ്യക്തമാക്കിയത്

കോഴിക്കോട് : എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ ഫാത്തിമ ത ഹ്ലിയ മുസ്ലിം ലീഗ് വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി. സിപിഎമ്മിലേക്കെന്ന വാര്‍ത്തകള്‍ പ്രചരിച്ച സാ ഹചര്യത്തിലാണ് ഫാത്തിമ തെഹ്ലിയ നിലപാട് വ്യക്തമാക്കി ഫെയ്ബുക്ക് പോസ്റ്റില്‍ കുറിപ്പിട്ടത്.

ആദര്‍ശത്തില്‍ വിശ്വാസിച്ചാണ് പാര്‍ട്ടിയില്‍ വന്നത്. സ്ഥാനമാനങ്ങളോ അധികാരത്തിനോ വേ ണ്ടിയല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്.പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്നും മറ്റു വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും അവര്‍ പറഞ്ഞു.ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് തെഹ്ലിയ നില പാട് വ്യക്തമാക്കിയത്.

അതേസമയം ഫാത്തിമ തഹ്ലിയ നാളെ മാധ്യമങ്ങളെ കാണും. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി മു സ്ലിംലീഗ് ദേശീയ കമ്മിറ്റിയാണ് തഹ്ലിയയ്ക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തത്. ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ഒപ്പുവച്ച് ഔദ്യോഗിക ലെറ്റര്‍പാഡില്‍ പുറത്തിറക്കിയ വാര്‍ത്താ കുറി പ്പിലാണ് തഹ്ലിയയെ സ്ഥാനത്തുനിന്നു നീക്കിയ വിവരം പുറത്തുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഹരിതയുടെ പുതിയ സംസ്ഥാന സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു തഹ്ലിയയ്ക്കെതിരെയുള്ള നടപടി. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും കൂടിയാലോചനകളി ല്ലാതെയുമാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ഫാത്തിമ തഹ്ലിയ ആരോപിച്ചിരുന്നു. വി വാദങ്ങളെ തുടര്‍ന്ന് പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷറര്‍ ആയിശ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ട റിയും നയന സുരേഷ് ട്രഷററുമാണ്.

ഫാത്തിമ തെഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയി ല്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങ ളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ ക ളവും ദുരുദ്ദേശപരവുമാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 day ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.