നാളെ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതിനു പിന്നാലെ ബിവറേ ജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറക്കാന്‍ അനുമതി നല്‍കുമെന്നാണ് സൂചന
തിരുവനന്തപുരം : ഈ മാസം 19ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നാളെ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതിനു പിന്നാലെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറക്കാന്‍ അനുമതി നല്‍കുമെന്നാണ് സൂചന.
ഔട്ട്ലെറ്റുകളും ബാറുകളും 19ന് തുറക്കാന്‍ ആലോചിക്കുന്നതായി എക്സൈസ് മന്ത്രി എം.വി. ഗോ വിന്ദന്‍ ബാറുടമകളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ പിന്‍വലിച്ച് മൂന്നു ദിവസം കഴിഞ്ഞ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം ഔട്ട്ലെറ്റുകളും ബാറുകളും തുറക്കാനാ ണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഉടന്‍ മദ്യശാലകള്‍ തുറക്കണമെന്നാണ് ബാറുടമകളും ബെവ്കോ എംഡിയും ന്രേത്തെ ആവശ്യപ്പെട്ടിരുന്നു.കോടികളുടെ നഷ്ടം സഹിച്ച് സംസ്ഥാനത്തെ ബിവറേ ജസ് ഔട്ട്ലെറ്റുകള്‍ പൂട്ടിയിടുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കുമെ ന്നായി രുന്നു ബെവ്കോ എംഡിയുടെ മുന്നറിയിപ്പ്. ലോക്ഡൗണ്‍ ഒരുമാസം നീണ്ടതോടെ മദ്യവരുമാന ത്തില്‍ നഷ്ടം ആയിരം കോടിയില്‍ എത്തുമെന്നും ബെവ്കോ എംഡി വ്യക്തമാക്കിയിരുന്നു.
അതേസമയം രോഗവ്യാപനം കൂടിയ പ്രദേശങ്ങളിലെ ബാറുകള്‍ തുറക്കില്ല. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ ആദ്യഘട്ടത്തില്‍ അനുമതി നല്‍കില്ല. മദ്യവില്‍പയ്ക്കായി ആപ്പ് പരിഗണിക്കുന്നില്ലെ ങ്കിലും കുറച്ചു നാളത്തേക്ക് ബാറുകളില്‍ ബെവ്കോ നിരക്കില്‍ മദ്യം പാഴ്സല്‍ നല്‍കി തിരക്ക് കുറക്കാനാണ് എക്സൈസ് വകുപ്പ് ആലോചിക്കുന്നത്.
എന്നാല്‍ കൗണ്ടറുകള്‍ മാത്രം തുറന്നുള്ള മദ്യവില്‍പ്പനയ്ക്ക് ബാറുടമകള്‍ക്ക് താല്‍പര്യമില്ല. കോറോ ണ മൂന്നാം തരംഗ സാധ്യതയുള്ളതിനാല്‍ ബാറുകള്‍ തുറക്കാനുള്ള സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബാറുകളില്‍ തല്‍കാലം കൗണ്ടര്‍ മാത്രം അനുവദിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇത് ബാറുകളിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കാ നാവില്ലെന്നാണ് ബാറുടമകള്‍ ചൂണ്ടിക്കാട്ടുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.