Interview

സ്ഥാനം ഒഴിയാന്‍ കാരണം മക്കള്‍ക്കെതിരെയുള്ള ആരോപണം ; തുറന്ന് പറഞ്ഞ് കോടിയേരി

മക്കള്‍ക്കെതിരെയുള്ള ആരോപണം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും തിരിച്ചടിയാവും എന്നതിനാലാണ് താന്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞതെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതോടൊപ്പം തന്റെ ആരോഗ്യ പ്രശ്‌നങ്ങളും സ്ഥാന മൊഴിയാനുള്ള തീരുമാനത്തിലേക്ക് നയിച്ചുവെന്നു ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ കോടിയേരി പറഞ്ഞു.

ബിനീഷ് മയക്കുമരുന്ന് കേസില്‍ പ്രതിയല്ല

മകന്‍ ബിനീഷ് മയക്കുമരുന്ന് കേസില്‍ പ്രതിയല്ല. മയക്കുമരുന്ന് കേസിലാണ് ബിനീഷിനെ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്തത്. ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിച്ച എന്‍.സി.ബി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷിന്റെ പേരില്ല. കള്ളപ്പണം വെളുപ്പിച്ചെന്ന കേസി ലാണ് ബിനീഷ് നിലവില്‍ അന്വേഷണം നേരിടുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്ക് ആര്‍ക്കെതിരേയും ഇത്തരം കേസുകള്‍ മെനഞ്ഞെടുക്കാമെന്നും കോടിയേരി വ്ക്തമാക്കി.

ബിനീഷും ബിനോയിയും എന്റെ നിയന്ത്രണത്തില്‍ കഴിയുന്നവരല്ല

എന്റെ മക്കളാണെങ്കിലും അവര്‍ ബിനീഷും ബിനോയിയും പ്രായപൂര്‍ത്തിയായവരാണ്. 36ഉം 38ഉം വയസുള്ള കല്ല്യാണം കഴിഞ്ഞ് കുടുംബമായി
വേറെ ജീവിക്കുന്നവരാണ്. എന്റെ നിയന്ത്രണത്തില്‍ കഴിയുന്നവരല്ല. സ്വാഭാവികമായും ഒരു കരുതല്‍ ഇല്ലാതെ വരുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളു ണ്ടാവും. അതിനെ നേരിടാന്‍ കരുതലും ജാഗ്രതയും വേണം.

ബിനീഷ് മയക്കുമരുന്ന് ഉപയോഗിച്ചതോ വിറ്റതോ ആയി കണ്ടെത്താനായില്ല

ബിനീഷിനെക്കുറിച്ച് ആദ്യമുണ്ടായത് മയക്കുമരുന്ന് കേസില്‍ പ്രതിയായെന്നാണ്. ബിനീഷ് പുകവലിക്കുന്നതോ മദ്യപിക്കുന്നതോ ഞാന്‍ കണ്ടി ട്ടില്ല. ആരു വേണലും പരിശോധിക്കട്ടേ, ആര്‍ക്ക് മുന്നിലും ഹാജരാവാം എന്നാണ് ബിനീഷ് പറഞ്ഞത്. അങ്ങനെയാണ് ബിനീഷ് ഇഡിയുമായി സഹകരിച്ചത്. എന്നിട്ടും അറസ്റ്റ് ചെയ്തു. 14 ദിവസം കസ്റ്റഡിയില്‍ വച്ചു ചോദ്യം ചെയ്തു. എന്നിട്ടും മയക്കുമരുന്ന് ഉപയോഗിച്ചതോ വിറ്റതോ ആയി കണ്ടെത്താനായില്ല. ഒടുവില്‍ നാര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അതില്‍ അവന്റെ പേരില്ല- കോടിയേരി ചൂണ്ടിക്കാട്ടി.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസാണ് ബിനീഷിനെതരെ നിലവിലുള്ളത്

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇപ്പോള്‍ ബിനീഷുള്ളത്. ബാങ്ക് വഴി രേഖസഹിതം ഒരാള്‍ക്ക് ഹോട്ടല്‍ തുടങ്ങാന്‍ പണം കൊടു ത്തതിന്റെ പേരിലാണ് അവനെതിരെ കേസെടുത്തിരിക്കുന്നത്. അതില്‍ കര്‍ണാടക ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. ബിനീഷിന് മയക്കുമരുന്ന് വ്യാപാരാവുമായി ബന്ധമില്ലെന്ന് എന്‍സിബി തന്നെ വ്യക്തമാക്കി കഴിഞ്ഞു. പി.ചിന്ദബരത്തിനും, ഡികെ ശിവകുമാറിനും എതിരെ ഇതേപോലെ കേസെടുത്തിട്ടില്ലേ.. ? കേന്ദ്ര ഏജന്‍സികള്‍ക്ക് ആര്‍ക്കെതിരെ വേണമെങ്കിലും കേസെടുക്കാം.

ഫോണ്‍ വിവാദം കെട്ടുക്കഥ മാത്രമാണെന്ന് വ്യക്തമായി

ഭാര്യ വിനോദിനി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ കൈപ്പറ്റി എന്നു പറഞ്ഞാണ് വിവാദം തുടങ്ങിയത്. താന്‍ ഫോണ്‍ നല്‍കിയിട്ടി ല്ലെന്നും വിനോദിനിയെ കണ്ടിട്ടില്ലെന്നും കോടിയേരിയെ തനിക്ക് പരിചയമില്ലെന്നും സന്തോഷ് ഈപ്പന്‍ തന്നെ വ്യക്തമാക്കി. ഇതോടെ വിനോദിനി പൊലീസിന് പരാതി നല്‍കി. അന്വേഷണത്തില്‍ അതൊരു കെട്ടുക്കഥ മാത്രമാണെന്ന് വ്യക്തമായി. എന്തിനാണ് അങ്ങനെയൊരു കഥയുണ്ടാക്കിയത് – കോടിയേരി ചോദിക്കുന്നു

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

15 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.