Breaking News

സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനം ; സര്‍ക്കാര്‍ ജീവനക്കാര്‍ സത്യവാങ്മൂലം നല്‍കണം

സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, വാങ്ങാന്‍ പ്രേരിപ്പിക്കുകയോ, കൊടുക്കുകയോ ചെയ്യി ല്ലെന്ന സാക്ഷിപത്രം സര്‍ക്കാര്‍ ഉദ്യോഗ സ്ഥ രില്‍ നിന്നും കാര്യാലയ മേധാവികള്‍ വാങ്ങി സൂക്ഷി ക്കേണ്ടതാണെന്ന് ഉത്തരവ്

തിരുവനന്തപുരം: സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്നുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും കാര്യാലയം മേധാ വികള്‍ വാങ്ങി സൂക്ഷിക്കണമെന്ന് വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഉത്തരവ്.

സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കിട യില്‍ സ്ത്രീധന സമ്പ്രദായത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും, സ്ത്രീധന നിരോധന നിയമം ശക്തമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, വാങ്ങാന്‍ പ്രേരിപ്പിക്കുകയോ, കൊടുക്കുകയോ ചെയ്യി ല്ലെന്ന സാക്ഷിപത്രം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും കാര്യാലയ മേധാവികള്‍ വാങ്ങി സൂക്ഷിക്കേ ണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു.

കൂടാതെ ആറ് മാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് അതത് ജില്ലകളിലെ ഡൗറി പ്രോഹിബിഷന്‍ ഓഫീ സര്‍ കൂടിയായ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് കൈമാറണമെന്നും ഉത്തരവില്‍ പറയു ന്നു. ഇത് സ്ത്രീധന നിരോധന നിയമം, ചട്ടങ്ങള്‍ പ്രകാരം നിര്‍ബന്ധമാണെന്നും ഉത്തരവിലുണ്ട്.

സ്ത്രീധനം രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമായാണ് ചിലര്‍ കാണുന്നത്. സമീപകാലത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങള്‍/ ഗാര്‍ഹിക പീഡനങ്ങള്‍, ഇവയെത്തുടര്‍ന്നുള്ള മരണങ്ങള്‍ എന്നിവ സ്ത്രീധ ന മെന്ന അനാചാരത്തെ സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടി ക്കാ ട്ടുന്നത്. എന്നാല്‍ സ്ത്രീധ നമെന്ന അനാചാരത്തില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും മുക്ത ര ല്ലെന്നത് ലജ്ജിപ്പിക്കുന്നതാണെന്നും ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ ആന്‍ഡ് ഡയറക്ടര്‍, വനിതാ ശിശു വികസന വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. എല്ലാ വകുപ്പ് മേധാവി കള്‍ ക്കും ഉത്തരവി ന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.