ന്യൂഡൽഹി : കൊൽക്കത്തയിലെ ആശുപത്രിയിൽ യുവഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബംഗാളിലെ മമത ബാനർജി സർക്കാർ രൂക്ഷ വിമർശനം ഏറ്റുവാങ്ങുന്നതിനിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 78-ാം സ്വാതന്ത്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണു മോദി വിഷയത്തിൽ പ്രതികരിച്ചത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ സമൂഹത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടെന്നും സംസ്ഥാന സർക്കാർ ഇതിൽ ഗൗരവപൂർവമായ നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
“കര, വ്യോമ, നാവിക, ബഹിരാകാശ മേഖലകളിൽ സ്ത്രീകൾ ഉയർന്നുവരുന്നതിനു രാജ്യം സാക്ഷ്യം വഹിക്കുകയാണ്. എന്നാൽ ഭയപ്പെടുത്തുന്ന കാര്യങ്ങളും വർധിക്കുന്നു.
സമൂഹമെന്ന നിലയിൽ നമ്മൾ ഇക്കാര്യത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കണം. നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കുമെതിരായ അതിക്രമങ്ങളിൽ പൊതുജനത്തിനിടയിൽ പ്രതിഷേധം ശക്തമാണ്. ഈ രാജ്യവും സമൂഹവും സംസ്ഥാന സർക്കാരുകളും ഇക്കാര്യം ഗൗരവമായി എടുക്കണം. സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ എത്രയും പെട്ടെന്ന് അന്വേഷിക്കണം. ഇത്രയും നീചമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് എത്രയും പെട്ടെന്ന് ശിക്ഷ ലഭിക്കണം. സമൂഹത്തിന് വിശ്വാസം വരണമെങ്കിൽ എത്രയും പെട്ടെന്ന് ഇതു നടപ്പാക്കണം” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കൊൽക്കത്തയിലെ സർക്കാർ ആശുപ്രതിയായ ആർ.ജി. കാർ മെഡിക്കൽ കോളജിലെ പിജി മെഡിക്കൽ വിദ്യാർഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്. കഴുത്തിന്റെ എല്ല് പൊട്ടിയ നിലയിലായിരുന്നു മൃതദേഹം. ശ്വാസം മുട്ടിച്ചു
കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോർട്ട്. രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ പൊലീസ് സിവിക് വൊളന്റിയർ സഞ്ജയ് റോയി ആണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. കൽക്കട്ട ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കേസന്വേഷണം സിബിഐ ഏറ്റെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.