കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ മരണങ്ങള്‍ നാടിന് അപമാനണ്. സ്ത്രീധന പീഡനം, സ്ത്രീ കള്‍ക്കെതിരായ അതിക്രമം എന്നിവയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍. സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ പൊലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ മരണങ്ങള്‍ നാടിന് അപമാനണ്. സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവയില്‍ കര്‍ശന നടപടി സ്വീ കരിക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി.
കുറ്റവാളികള്‍ക്ക് അതിവേഗത്തില്‍ ശിക്ഷ ഉറപ്പാക്കണം. ഇതിനായി പ്രത്യേക കോടതികള്‍ അനുവ ദിക്കാനാകുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും. ഇത്തരം വിഷയങ്ങളില്‍ പൊലീസ് കര്‍ശന നട പ ടിയെടുക്കണം. തദ്ദേശ ഭരണ സംവിധാനങ്ങള്‍ വഴിയും വാര്‍ഡ് തല ബോധവത്ക്കരണം നടത്താന്‍ സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പുതിയപൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വഹിക്കു കയായിരുന്നു മുഖ്യമന്ത്രി. നല്ലൊരു ഭാഗം ജീവി തം ബാക്കി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന നിലയാണ് കാണുന്നത്. ഇത്തരത്തില്‍ മാറേണ്ട നാടല്ല കേരളം. സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെട്ടാള്‍ ബന്ധപ്പെടാനുള്ള നമ്പര്‍ ഇതിനകം സര്‍ക്കാര്‍ പുറ ത്തിറക്കിയിട്ടുണ്ട്.
സ്ത്രീധനപീഡനക്കേസുകള്‍ നീണ്ടു പോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ അനുവദിക്കുന്നത് സ ര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാര്‍ഡ് തലത്തിലുള്ള സം വി ധാനങ്ങളും ബോധവല്‍ക്കരണ സംവിധാനങ്ങളും ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗാര്‍ഹിക പീഡനമടക്കമുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുന്ന സ്ത്രീകള്‍ക്ക് ഈ വിവരം അറിയിക്കാന്‍ പ്രത്യേക നമ്പര്‍ നല്‍കിയിട്ടുണ്ട്. ഇതി നായി വനിതാ പൊലീസ് ഓഫീസര്‍ക്ക് പ്രത്യേക ചുമതലയും നല്‍കി യിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാല്‍ സാകര്യ മുണ്ട്. മറ്റ് ഫലപ്രദമായ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.