അബുദാബി/ ദുബായ് : അഗ്നിബാധയുണ്ടായാൽ സ്വമേധയാ തീ കെടുത്താവുന്ന സംവിധാനം സ്കൂൾ ബസുകളിൽ നിർബന്ധമാക്കി യുഎഇ. 22 പേരിൽ കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന യാത്രാ ബസുകളിലും സംവിധാനം നിർബന്ധം. ദിവസേന 5 ലക്ഷം കുട്ടികളെ രക്ഷിക്കാവുന്ന സംരംഭം എല്ലാ സ്കൂൾ ബസുകളിലും നിർബന്ധമാക്കി വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയം ഉത്തരവിറക്കി.പുതിയ സംവിധാനം സജ്ജമാക്കാത്ത സ്കൂൾ ബസുകൾക്ക് പെർമിറ്റ് നൽകുകയോ പുതുക്കുകയോ ചെയ്യില്ലെന്ന് എമിറേറ്റ്സ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റികളും സ്ഥിരീകരിച്ചു. ആദ്യഘട്ടത്തിൽ സ്കൂൾ ബസുകളിലാണ് നിർബന്ധമാക്കുന്നത്. രണ്ടാം ഘട്ടത്തിൽ യാത്രാ ബസ്സുകളിലേക്കും വ്യാപിപ്പിക്കും.
ഡ്രൈവർ ഉൾപ്പെടെ 22ൽ കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാൻ ശേഷിയുള്ള സിംഗിൾ, ഡബിൾ ഡെക്കർ, ആർട്ടിക്കുലേറ്റഡ് വാഹനങ്ങളെല്ലാം പുതിയ നിയമത്തിന്റെ പരിധിയിൽ വരും. വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. 12 മാസത്തിനകം യുഎഇയിലെ 17,000 സ്കൂൾ ബസുകളിൽ സംവിധാനം സ്ഥാപിക്കാനാണ് നീക്കം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.