Breaking News

സ്‌കൂളുകളില്‍ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനം ; അധ്യയന ദിനങ്ങള്‍ 205 ആയി കുറച്ചു

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സം ഘടനകളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ അധ്യയന വര്‍ഷം 204 ദിവ സമായിരു ന്നു പ്രവൃത്തി ദിനം. ഇതില്‍ 164 ദിവസം മാത്രമാണ് കുട്ടികള്‍ക്ക് പഠി ക്കാനായി ലഭിച്ചത്

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തില്‍ അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്താന്‍ തീ രു മാനം. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘട നകളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ അധ്യയന വര്‍ഷം 204 ദിവസമായിരുന്നു പ്രവൃത്തി ദിനം. ഇതില്‍ 164 ദിവസം മാത്രമാണ് കുട്ടികള്‍ക്ക് പഠിക്കാനായി ലഭിച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 220 പ്ര വൃത്തി ദിനങ്ങള്‍ വരെയാകാമെന്നും ഇത്തവണ 205 പ്രവൃത്തി ദിനമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

വേനല്‍ക്കാല അവധിയില്‍ മാറ്റമില്ല
നേരത്തെ ഏപ്രില്‍ ആറുമുതല്‍ വേനല്‍ക്കാല അവധി തുടങ്ങുന്ന തരത്തില്‍ അധ്യയനദിനങ്ങള്‍ ക്രമീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ യോഗ ത്തില്‍ പഴയ പോലെ തന്നെ വേനല്‍ക്കാല അവധി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഏപ്രില്‍ ഒന്നു മുതല്‍ അ ഞ്ചു വരെയുള്ള തീയതികള്‍ വേനല്‍ക്കാല അവധി ദിവസങ്ങളായി തുടരും.

2022-23 അക്കാദമിക വര്‍ഷത്തില്‍ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പം 4 ശനിയാഴ്ചകള്‍ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങള്‍ ആണ് 2022-23 അക്കാദമിക വര്‍ഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വര്‍ഷത്തില്‍ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേര്‍ന്ന് 205 അധ്യയന ദിനങ്ങള്‍ ആണ് ഉണ്ടാകുക.

അധ്യയന വര്‍ഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളില്‍ 13 ശനിയാഴ്ചകള്‍ മാത്രമാണ് പ്രവൃത്തി ദിനമാ യി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധിക ളും ഒരാഴ്ചയില്‍ 5 പ്രവൃത്തി ദിനങ്ങള്‍ വേണം എന്ന് നിര്‍ദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയില്‍ 5 ദിവസം അധ്യയന ദിനങ്ങള്‍ ലഭിക്കാ ത്ത ആഴ്ചകളില്‍ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.