സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിൽ ശക്തമായ സമരപരിപാടികളാണ് യുവമോർച്ച സംഘടിപ്പിച്ചത്.പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി BG വിഷ്ണു ഉൾപ്പെടെ നിരവധി പ്രവർത്തകർ ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുകയാണ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത്
സമരസപ്പെടാത്ത യുവജന സംഘടന എന്ന നിലയിൽ സ്വർണ്ണക്കടത്ത് വിഷയത്തിൽ സമരങ്ങൾ നടത്താതിരിക്കാൻ യുവമോർച്ചക്ക് കഴിയില്ല. അതു കൊണ്ടു തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് “മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്തും, യുവജന ശബ്ദം ഉയരട്ടെ” തുടങ്ങിയ ക്യാമ്പയിനുകൾക്ക് യുവമോർച്ച തുടക്കം കുറിക്കുകയാണ്. യുവമോർച്ച സോഷ്യൽ മീഡിയ ക്യാമ്പയിൻ നാളെ രാവിലെ 10 മണിക്ക് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. പ്രഫുൽ കൃഷ്‌ണൻ യുവമോർച്ച ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി ഉദ്ഘാടനം ചെയ്യും. തുടർന്ന് മുഖ്യമന്ത്രി ക്ക് 5 ലക്ഷം ഇ – മെയ്ലുകൾ, സ്റ്റാറ്റസ്സ് മാർച്ചുകൾ, വെർച്വൽ പൊതുയോഗങ്ങൾ, വെർച്വൽ അനൗൻസ്മെന്റുകൾ തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്രക്ഷോഭങ്ങൾക്ക് യുവമോർച്ച തുടക്കമിടും.
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…