അഡീ.സോളിസിറ്റര്‍ ജനറല്‍ കോറോണ മുക്തനായില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബി നീഷിന്റെ ജാമ്യാപേക്ഷ പരിഗണി ക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി വച്ചു
ബംഗളൂരു: മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേ രി അറസ്റ്റിലായിട്ട് 231 ദിവസം പിന്നിട്ടു. ഇന്ന് കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിക്കുമെന്ന പ്ര തീക്ഷയും അസ്ഥാനത്തായി. ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജാമ്യേപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചതാണ് ബിനീഷിന്റെ പ്രതീക്ഷക്ക് തിരിച്ചടിയായത്. അഡീ.സോളിസിറ്റര്‍ ജനറല്‍ കോറോ ണ മുക്തനായില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണി ക്കുന്നത് കര്‍ ണാടക ഹൈക്കോടതി വീണ്ടും മാറ്റി വയ്ക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി.
കോടതി ആവശ്യപ്പെട്ട രേഖകള്‍ എല്ലാം തന്നെ സമര്‍പ്പിച്ചതായി ബിനീഷിന്റെ അഭിഭാഷകന്‍ കോട തിയില്‍ വ്യക്തമാക്കിയിരുന്നു. ബിനീഷിന്റെ അക്കൗണ്ടിലേക്ക് അനീഷ് മുഹമ്മദ് പണം നിക്ഷേപി ച്ചിട്ടില്ല. വ്യാപാരവുമായി ബന്ധപ്പെട്ട പണമാണ് അക്കൗണ്ടിലേക്ക് വന്നതെന്നും അഭിഭാഷകന്‍ വ്യ ക്തമാക്കിയിരുന്നു.
ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകന്‍ ഇതുസംബന്ധിച്ച വിശദീകരണം സമര്‍പ്പിച്ചതില്‍ ഇഡിയുടെ മറുപടി വിവാദമായിരുന്നു. മീനും പച്ചക്കറിയും വിറ്റ പണമാണ് അക്കൗ ണ്ടിലെന്നായിരുന്നു ബിനീഷിന്റെ വാദം.
ബിനീഷിന്റെ അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ എത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തി ന്റെ കണ്ടെത്തല്‍. നാര്‍കോട്ടികസ് കണ്‍ട്രോള്‍ ബ്യൂറോ രജിസറ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന് ബിനീഷ സാമ്പത്തിക സഹായം നല്‍കിയതായും ബിനീഷി ന്റെ അക്കൗണ്ടുകളിലെത്തിയ വന്‍ തുക ഇത്തരത്തില്‍ ബിസിനസില്‍ നിന്ന് ലഭിച്ചതാണെന്നാണ് എന്‍ഫോഴസമെന്റെ് ഡയറകടറേറ്റിന്റെ വാദം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.