Home

സോണിയ ഗാന്ധിയോട് കൊല്ലം മുന്‍സിഫ് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നി യമാവലിക്ക് വിരുദ്ധമായി ഡിസിസി പ്രസി ഡന്റ് പുറപ്പെടുവിച്ച സസ്പെന്‍ഷന്‍ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കാന്‍ കോണ്‍ ഗ്രസ് നേതാവ് പ്രിത്വിരാജ് ഫയല്‍ ചെയ്ത കേസിലാണ് നടപടി

കൊല്ലം : കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ആഗസ്റ്റ് മൂന്നിന് കൊല്ലം മുന്‍സിഫ് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നി യമാവലിക്ക് വിരുദ്ധമായി ഡിസിസി പ്ര സിഡന്റ് പുറപ്പെടുവിച്ച സസ്പെന്‍ഷന്‍ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നേതാവ് പ്രി ത്വിരാജ് ഫയല്‍ ചെയ്ത കേസിലാണ് നടപടി. സോണിയ ഗാന്ധിക്ക് പുറമെ കെപിസിസി പ്രസിഡന്റ് കെ സു ധാകരനും ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദും കോടതിയില്‍ ഹാജരാകണ മെന്നും കൊല്ലം മുന്‍ സിഫിന്റെ ചുമതലയുള്ള പരവുര്‍ മുന്‍സിഫ് രാധികാ എസ് നായര്‍ ഉത്തരവിട്ടു.

കെപിസിസി മെമ്പര്‍മാരുടെ തെരഞ്ഞെടുപ്പില്‍ കുണ്ടറ ബ്ലോക്കില്‍ നിന്ന് കേസിന്റെ തീരുമാനം വരെ പ്രതിനിധിയെ നിശ്ചയിക്കുന്നത് തടയണമെന്നായിരുന്നു പ്രിത്വിരാജി ന്റെ ഉപഹര്‍ജി. കഴിഞ്ഞ പാര്‍ല മെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ച ആരോപണത്തെത്തുടര്‍ന്ന് അന്ന ത്തെ ഡിസിസി പ്രസിഡണ്ട് ബിന്ദു കൃ ഷ്ണയാണ് പ്രിത്വിരാജിനെ സസ്‌പെന്‍ഡ് ചെയ്തതായി മാധ്യമങ്ങളെ അറിയിച്ചത്.സസ്‌പെന്‍ഷന്‍ ഉത്തരവ് ലഭിച്ചില്ലെന്ന് കാണിച്ച് നടപടികള്‍ തിരുത്താന്‍ ആവശ്യപ്പെട്ട് പ്രി ത്വിരാജ് നിവേദനം നല്‍കിയെങ്കിലും പ്രതികരണമുണ്ടായില്ല. പത്രവാര്‍ത്തകളിലൂടെ മാത്രമാണ് സസ്‌ പെന്‍ഷന്‍ അറിയുന്നത്. ഉത്തരവ് ആരും കണ്ടിട്ടില്ല.

തുടര്‍ന്ന് അഡ്വ ബോറിസ് പോള്‍ മുഖേന അഖിലേന്ത്യാ പ്രസിഡന്റ് സോണിയ ഗാന്ധിക്കും നിലവിലെ കെപിസിസി, ഡിസിസി പ്രസിഡണ്ടുമാര്‍ക്കും വക്കീല്‍ നോട്ടീസ യച്ചു. അതിനും പ്രതികരണ മുണ്ടാകാ തിരുന്നപ്പോള്‍ കൊല്ലം മുന്‍സിഫ് കോടതി മുമ്പാകെ അന്യായം ബോധിപ്പിക്കുകയായിരുന്നു. കോണ്‍ ഗ്രസ് പാര്‍ട്ടിയുടെ നിയമാവലി കോടതിയില്‍ ഹാജരാക്കി. അതിലെ വകുപ്പുകളുടെ നഗ്‌നമായ ലംഘനം ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കാന്‍ അന്യായം ബോധിപ്പി ച്ചിട്ടുള്ളത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.