Kerala

വീണാ ജോര്‍ജിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ സഹപ്രവര്‍ത്തകയെ നിര്‍ബന്ധിച്ചില്‍ ക്രൈം നന്ദകുമാറിന് ജാമ്യം

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധി ച്ചെന്ന കേസില്‍ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിന് ജാമ്യം അനുവദിച്ച് ഹൈ ക്കോ ടതി. അശ്ലീല വീഡിയോ നിര്‍മ്മി ക്കാന്‍ നിര്‍ബന്ധിച്ചെന്നും അതിന് കൂട്ടുനില്‍ക്കാത്ത തിനെ തുടര്‍ന്ന് അപമര്യാദയായി പെരുമാറിയെ ന്നും ചൂണ്ടിക്കാട്ടി സഹപ്രവര്‍ത്തക യാണ് പരാതി നല്‍കിയിരുന്നത്

കൊച്ചി : ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്ന കേസില്‍ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിന് ജാമ്യം അനുവ ദിച്ച് ഹൈക്കോടതി. അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്നും അതിന് കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന് അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി സഹപ്രവര്‍ത്തകയാണ് പരാതി നല്‍കിയിരുന്നത്.

പരാതിയെ തുടര്‍ന്ന് പട്ടികജാതി- വര്‍ഗ പീഡന നിരോധന നിയമം, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞ് അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുകയും നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം, ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് സൈബര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തിയെന്നും അത് ഫെയ്‌സ്ബുക്കിലൂടെയും യൂട്യൂബ് ചാന ലിലൂടെയും പ്രചരിപ്പിച്ചുവെന്നുമായിരുന്നു കേസ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

10 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.