ഷാർജ : സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഷാർജ പൊലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. എമിറേറ്റിൽ വ്യക്തികളെ ലക്ഷ്യം വച്ചുള്ള വഞ്ചനാപരമായ വെബ്‌സൈറ്റുകളുടെയും തട്ടിപ്പുകളുടെയും വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഒട്ടേറെ പേർ ഇതിനകം തന്നെ ഈ തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ടെന്നും അറിയിച്ചു.വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ മോഷ്‌ടിക്കാനുള്ള ശ്രമത്തിൽ നിയമാനുസൃത സ്ഥാപനങ്ങളായി ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുകാർ ഉപയോഗിക്കുന്ന തന്ത്രങ്ങൾ പൊലീസ് വെഴിപ്പെടുത്തി. വ്യാജ വെബ്‌സൈറ്റുകൾ നിർമിച്ചാണ് തട്ടിപ്പ്. സ്ഥിരീകരിക്കാത്ത ഓൺലൈൻ ഉറവിടങ്ങളുമായി ഇടപഴകുന്നത് ഗുരുതരമായ അപകടങ്ങൾക്ക് വഴിയൊരുക്കും. ഇത് വ്യക്തിപരവും സാമ്പത്തികവുമായ നഷ്ടങ്ങൾക്ക് ഇടയാക്കും. ഓൺലൈനിൽ സുരക്ഷിതമായിരിക്കാനുള്ള അവബോധം വളർത്തുന്നതിനായി ഷാർജ പൊലീസ് സൈബർ ക്രിമിനൽ സിൽഹൗറ്റിൻ്റെ ചിത്രത്തോടുകൂടിയ ഒരു “സ്കാം അലർട്ട്” സന്ദേശം അവതരിപ്പിച്ചു.
∙ വിശ്വസനീയമായ വെബ്‌സൈറ്റുകൾ ഉപയോഗിക്കുക
ഓൺലൈൻ തട്ടിപ്പുകളുടെ വർധനവിനെ ചെറുക്കുന്നതിന് ഷാർജ പൊലീസ് അടിയന്തര സുരക്ഷാ നടപടികളുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. വിശ്വസനീയമായ വെബ്‌സൈറ്റുകൾ ഉപയോഗിക്കുക: വ്യക്തിഗത വിവരങ്ങൾ പങ്കിടുമ്പോഴോ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴോ പരിശോധിച്ചുറപ്പിച്ച, ഔദ്യോഗിക വെബ്‌സൈറ്റുകളുമായാണ് സംവദിക്കുന്നതെന്ന് ഉറപ്പാക്കുക.
ഉറവിടങ്ങൾ പരിശോധിക്കുക: പ്രധാനമായ വിശദാംശങ്ങൾ നൽകുന്നതിന് മുൻപ് ഏതെങ്കിലും വെബ്‌സൈറ്റിൻ്റെയോ ആശയവിനിമയത്തിൻ്റെയോ നിയമസാധുത രണ്ടുതവണ പരിശോധിക്കുക. സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുക: സംശയാസ്പദമായ ഓൺലൈൻ പെരുമാറ്റം കണ്ടാൽ ഉടൻ ഷാർജ പൊലീസ് എമർജൻസി നമ്പറായ 901 വഴി അറിയിക്കുക.
∙ സമൂഹ ഇടപെടൽ അനിവാര്യം
വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിൽ ഒരുമിച്ച് പ്രവർത്തിക്കാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഈ ഭീഷണികളെ തിരിച്ചറിയുന്നതിലും നീക്കം ചെയ്യുന്നതിലും ഭാവിയിലെ വിപത്തുകളിൽ നിന്ന് എല്ലാവരേയും സംരക്ഷിക്കാൻ സഹായിക്കുന്നതിൽ സമൂഹത്തിന്റെ സഹകരണം പ്രധാന പങ്ക് വഹിക്കുന്നുവെന്നും അറിയിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.