റാസൽഖൈമ : ഓൺലൈൻ തട്ടിപ്പുകളെ ചെറുക്കുന്നതിനായി റാസൽഖൈമ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുമായി സഹകരിച്ച് റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് ‘ബിവെയർ ഓഫ് സൈബർ ക്രൈം’ എന്ന പേരിൽ പൊതുജന ബോധവൽകരണ ക്യാംപെയ്ൻ ആരംഭിച്ചു.
തട്ടിപ്പ് നടത്തുന്നവരെയും സാധ്യതയുള്ള തട്ടിപ്പുകളെയും തിരിച്ചറിയുന്നതിന് റാസൽ ഖൈമ പൊലീസ് ഉദ്യോഗസ്ഥരും മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റും ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസും തമ്മിലുള്ള സംയുക്ത ശ്രമമാണ് ഈ ക്യാംപെയ്ൻ ലക്ഷ്യമിടുന്നത്. സജീവവും നൂതനവുമായ സേവനങ്ങളിലൂടെ എല്ലാവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ദൗത്യത്തിന്റെ ഭാഗമാണ് പരിപാടി.
വ്യാജ ഇലക്ട്രോണിക് ലിങ്കുകൾ, ഫിഷിങ് സന്ദേശങ്ങൾ, ഫോൺ കോളുകൾ, വഞ്ചനാപരമായ പരസ്യങ്ങൾ എന്നിവ പോലുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ വിദഗ്ധരുമായി തത്സമയ സംവാദം, സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്ന ടെക്നിക്കുകളും തന്ത്രങ്ങളെയും കുറിച്ചും ക്യാംപെയ്നിൽ പറയുന്നു.
റാസൽഖൈമ പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഹമദ് അബ്ദുല്ല അൽ അവാദി ക്യാംപെയ്നിൽ പങ്കെടുക്കുന്നവരുടെ അനുഭവങ്ങൾ കേട്ടറിഞ്ഞ് സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നതിനെ കുറിച്ചും ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നതിനെ കുറിച്ചും സംസാരിക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.