Breaking News

സൈബി ജോസ് ഹാജരായ കേസില്‍ അസാധാരണ നടപടി; ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി

പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതെയാണ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെ ന്ന് ബോധ്യപ്പെട്ടതി ന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്‌മാ ന്‍ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ചത്. 2022 ഏപ്രില്‍ 29-നാണ് കേസില്‍ പ്രതികള്‍ക്ക് കോ ടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍ പരാ തിക്കാരുടെ ഭാഗം കേള്‍ക്കാതെ യാണ് കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാ ണ് ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ചത്

കൊച്ചി : കൈക്കൂലി കേസില്‍ ആരോപണ വിധേയനായ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ വേ ണ്ടി ഹാജരായ കേസില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളി ച്ച് ഹൈക്കോടതിയുടെ അസാധാരണ നടപടി. പട്ടിക വിഭാഗ പീഡന നിരോധന നിയമപ്രകാരം റാന്നിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതെയാണ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്ന് ബോധ്യപ്പെട്ട തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്‌മാ ന്‍ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ചത്. 2022 ഏപ്രില്‍ 29-നാണ് കേസില്‍ പ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍ പരാതി ക്കാരുടെ ഭാഗം കേള്‍ക്കാതെ യാണ് കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്ന് കോടതി കണ്ടെത്തി. തുട ര്‍ന്നാണ് ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ചത്. കേസ് കോടതി പുനര്‍വിചാരണ നടത്തും.

ഇരയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളു ടെ ലംഘനമാണെന്നും കോടതി വിലയിരുത്തി. ഒരു വര്‍ഷം മുന്‍പ് നല്‍കിയ ജാമ്യ ഹര്‍ജി വീണ്ടും കോ ടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനും ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നോട്ടീസ് നല്‍കു ന്നതില്‍ അട്ടിമറി ഉണ്ടായോ എന്ന് കോടതി പരിശോധിക്കണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെ ട്ടിട്ടു ണ്ട്.

പ്രതികള്‍ക്ക് വേണ്ടി സൈബി ജോസ് ആയിരുന്നു അന്ന് ഹാജരായതെന്നും നോട്ടീസ് ലഭിക്കാത്തത് സം ശയാസ്പദമാണെന്നും കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് ജസ്റ്റി സ് സിയാദ് റഹ്‌മാന്‍ 2022 ഏപ്രില്‍ 29ല്‍ പുറപ്പെടുവിച്ച ഉത്തരവ് പുനപരിശോധിച്ചത്. പ്രതികളുടെ ജാമ്യ ഹര്‍ജി വന്നതിന് പിന്നാലെ വാദി ഭാഗ ത്തിന് നോട്ടീസ് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ് എച്ച് ഒയ്ക്ക് ആയിരുന്നു നിര്‍ദ്ദേശം. എ ന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ ഇരയുടെ വാദത്തിനായി അഭിഭാഷകര്‍ ഉണ്ടായിരുന്നില്ല. കോടതി ഇക്കാ ര്യം ആരാഞ്ഞപ്പോള്‍ നോട്ടീസ് നല്‍കിയിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ മറുപടി. എന്നാല്‍ നോ ട്ടീസ് നല്‍കിയിരുന്നില്ല എന്ന് കോടതിക്ക് ബോധ്യ മായി.

ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന അഭിഭാഷകനാണ് സൈബി ജോസ് കിടങ്ങൂര്‍. ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരില്‍ സൈബി ജോ സ് കക്ഷികളില്‍ നിന്നു പണം വാങ്ങി യതായി ഹൈക്കോടതി വിജിലന്‍സ് വിഭാഗമാണ് കണ്ടെത്തിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.