Breaking News

സൈനിക ഹെലികോപ്റ്റര്‍ ദുരന്തം: ബ്ലാക് ബോക്സ് കണ്ടെത്തി,അപകട കാരണം എന്ത് ?; എല്ലാ കണ്ണുകളും ബ്ലാക് ബോക്‌സിലേക്ക്

ഊട്ടി കുനൂരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന സംഭവത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വ്യോമസേനാ ഹെ ലികോപ്ടറിന്റെ ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി

കോയമ്പത്തൂര്‍: ഊട്ടി കുനൂരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന സംഭവത്തില്‍ സംയുക്ത സൈ നിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വ്യോമ സേനാ ഹെലികോപ്ടറിന്റെ ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയ സ്ഥലത്ത് പരിശോധന തുടരുകയാണ്. വ്യോമസേന ഉന്നത ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. വ്യോമ സേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി അപകട സ്ഥലത്ത് എത്തി.

റാവത്തുള്‍പ്പടെ 13 പേരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്ത ഹെലികോപ്ടര്‍ ദുരന്തത്തിന്റെ യഥാര്‍ഥ കാര ണം ഇതുവരെ പുറത്തുവന്നിട്ടില്ല. അപകടത്തിന് പിന്നാലെ നടന്ന നീണ്ട തിരച്ചിലിനൊടുവിലാണ് ബ്ലാക് ബോക്‌സ് കണ്ടെത്തുന്നത്. ഇനി ബ്ലാക്‌ബോക്‌സിന്റെ വിശദമായ പരിശോധന നടത്തിയ ശേഷമാകും അപകട കാരണം സ്ഥിരീകരിക്കാനാകുക. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നതിന് മുന്‍പ് സംഭവി ച്ചതിനെ കുറിച്ച് വ്യക്തത വരുന്നതിനായി ഫ്ളൈറ്റ് റെക്കോര്‍ഡര്‍ സഹായിക്കും. വിശദമായ പരിശോധന യ്ക്ക് ശേഷം അപകട കാരണം വ്യക്തമാകും. നിലവില്‍ പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെ ന്നാണ് പ്രാഥമിക നിഗമനം.വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന.

ബ്ലാക്ക് ബോക്‌സിന് വേണ്ടി ഇന്നലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഏത് പ്രതികൂല സാഹചര്യങ്ങ ളിലും പറക്കാന്‍ ശേഷിയുള്ളതാണ് മി-17v5v.ഉഷ്ണമേഖലാ, സമു ദ്ര കാലാവസ്ഥ എന്നിവയ്ക്ക് പുറമെ മരുഭൂമി യില്‍ പോലും പറക്കാന്‍ ഇതിന് ശേഷിയുണ്ട്. സ്റ്റാര്‍ബോര്‍ഡ് സ്ലൈഡിങ് ഡോര്‍,പാരച്യൂട്ട് ഉപകരണ ങ്ങള്‍, സെര്‍ച്ച്‌ലൈറ്റ്, എമ ര്‍ജന്‍സി ഫ്‌ലോട്ടേഷന്‍ സിസ്റ്റം തുടങ്ങി നിരവധി സംവിധാനങ്ങളാണ് ഈ ഹെലികോപ്റ്ററിന്റെ മറ്റൊരു പ്രത്യേകത.

ഇന്നലെ ഉച്ചയ്ക്കാണ് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്. 13 പേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സി ങ് മാത്രമാണ് രക്ഷപ്പെട്ടത്. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.