തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആശാ നാഥാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് സ്വാതന്ത്ര്യ ദിന ത്തില്‍ പുലിവാല് പിടിച്ചത്
തിരുവനന്തപുരം : സൈനികന്റെ യൂണിഫോമില്‍ ഫോട്ടോഷൂട്ട് നടത്തിയ ബി.ജെ.പി കൗണ്‍സി ലര്‍ വിവാദ കുരുക്കില്‍. തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആശാ നാ ഥാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് സ്വാതന്ത്ര്യ ദിനത്തില്‍ പുലിവാല് പിടിച്ചത്. സൈന്യത്തില്‍ ജോലി ചെയ്യുന്ന സഹോദരന്റെ യൂണിഫോമാണ് ധരിച്ചിരിക്കുന്നതെന്ന് ആശ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നുണ്ട്.
സംഭവം വിവാദമാകുകയും നടപടി നിയമവിരുദ്ധവും പ്രോട്ടോക്കോള്‍ ലംഘനമാണെന്നും കമന്റു കള്‍ വന്നതോടെ ആശ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. രാജ്യത്തിന്റെ സേനവിഭാഗത്തിന്റെ ഔ ദ്യോഗിക യൂണിഫോമുകള്‍ സൈനികരല്ലാത്തവര്‍ ധരിക്കുന്നത് ധരിക്കുന്നത് വിലക്കി കൊണ്ട് കര സേന നേരത്തെ ഉത്തരവിറക്കിയിരുന്നു.
സേനനവിഭാഗത്തിന്റെ ഔദ്യോഗിക യൂണിഫോമുകള്‍ സൈനികരല്ലാത്തവര്‍ ധരിക്കുന്നത് പ്രോ ട്ടോക്കോള്‍ ലംഘനമാണ്. ഇതുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍ക്ക് നിയമനടപടി നേരിടേണ്ടി വരുമെ ന്നാണ് വിദഗ്ധര്‍ പറയുന്നത്.
തിരുവനന്തപുരം പാപ്പനംകോട് കൗണ്‍സിലറായ ആശ നാഥ് തിരുവനന്തപുരം യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കൂടിയാണ്. ആശ കഴിഞ്ഞ നിയമസ ഭാ തിരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.