Home

സൈനിക ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണം; കശ്മീരില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരില്‍ സൈനികര്‍ക്ക്് നേരെ ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാ മ്പിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാമ്പിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ചാവേറാക്രമണത്തില്‍ മൂന്ന് സൈ നികര്‍ കൊല്ലപ്പെട്ടു.

രജൗരി ജില്ലയില്‍ രാവിലെയോടെയായിരുന്നു സംഭവം. രണ്ടു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരും മരിച്ചു. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കൂ ടുതല്‍ ഭീകരര്‍ ഒളിച്ചിരുപ്പു ണ്ടോ എന്നു കണ്ടെത്താനായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പി ന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളാ യി ഇവിടെ സുരക്ഷാ സേന വ്യാപക പരിശോധന നടത്തിവരികയാണ്.

ഇന്ന് രാവിലെ പരിശോധനയ്ക്കിടെ രണ്ട് പേര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് കയറി ക്യാമ്പിന് സമീപത്തേ ക്ക് വരുന്നത് സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ശ്രമിക്കുകയായി രുന്നു.ഇതിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഇതോടെ പ്രദേശത്ത് ഏറ്റുമു ട്ടല്‍ ആരംഭിക്കുകയായിരുന്നു. സംഭവത്തി ന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നി ര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.