Breaking News

സേവന വ്യവസായ, പൗര പരിഷ്കാരങ്ങളിൽ നേട്ടം കൈവരിച്ച് കേരളം; പുരസ്കാരം മന്ത്രി പി രാജീവ് ഏറ്റുവാങ്ങി

കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കേരള വ്യവസായ മന്ത്രി പി രാജീവിന് ബഹുമതി സമ്മാനിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യവസായ കേന്ദ്രീകൃത, പൗര സേവന പരിഷ്കാരങ്ങളിൽ നേട്ടം കൈവരിച്ച് കേരളം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റാങ്കിങ്ങിലാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. ആന്ധ്രപ്രദേശിനും ഗുജറാത്തിനുമൊപ്പമാണ് കേരളം ‘ടോപ് അച്ചീവേഴ്‌സ്’ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിനുള്ള പുരസ്‌കാരം ഡല്‍ഹിയില്‍ സംസ്ഥാന വാണിജ്യവ്യവസായ മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്‍നിന്ന് മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി.

ബിസിനസ് പരിഷ്‌കാരങ്ങള്‍ പരിഗണിക്കുമ്പോള്‍ ടോപ്പ് അച്ചീവേഴ്‌സ് വിഭാഗത്തില്‍ത്തന്നെ കേരളം ഒന്നാമതാണെന്നു വ്യവസായമന്ത്രി പറഞ്ഞു. വ്യവസായ പരിഷ്‌ക്കാര കര്‍മപദ്ധതി പ്രകാരം ഓരോ സംസ്ഥാനവും സ്വീകരിക്കുന്ന നടപടികള്‍ പരിഗണിച്ചാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടിക തയ്യാറാക്കുന്നത്. ഇതിനായി പരിഗണിച്ച 30 സൂചികകളില്‍ ഒമ്പതിലും കേരളത്തിന് ഒന്നാമത് എത്താനായി. ആന്ധ്ര അഞ്ചും ഗുജറാത്ത് മൂന്നും മേഖലകളിലാണ് ഒന്നാമതെത്തിയത്. വ്യവസായ കേന്ദ്രീകൃത പരിഷ്‌ക്കാരങ്ങള്‍, മുതിര്‍ന്ന പൗരന്‍മാരെ കേന്ദ്രീകരിച്ചുള്ള പരിഷ്‌ക്കാരങ്ങള്‍, ഓണ്‍ലൈന്‍ ഏകജാലക സംവിധാനം, നികുതി അടയ്ക്കല്‍ സംവിധാനങ്ങള്‍, ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം, പൊതുവിതരണ സംവിധാനം, ഗതാഗതം തുടങ്ങിയ ഒമ്പത് മേഖലകളിലാണ് കേരളം ഒന്നാമതെത്തിയത്.

രണ്ടു വര്‍ഷത്തിനുള്ളില്‍ 2.75 ലക്ഷം സംരംഭങ്ങള്‍ക്ക് തുടക്കമിട്ട സംരംഭക വര്‍ഷം പദ്ധതി ദേശീയതലത്തില്‍ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരം നേടി. ഈ പദ്ധതിയിലൂടെ 16,000 കോടിയുടെ നിക്ഷേപവും അഞ്ചരലക്ഷം തൊഴിലവസരവുമാണ് സൃഷ്ടിച്ചത്. മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടിയിലൂടെ 11,000 കോടിയുടെ നിക്ഷേപമാണ് കേരളം നേടിയെടുത്തത്. 1000 കോടി രൂപയുടെ നിക്ഷേപവും 3000 തൊഴിലും പ്രതീക്ഷിക്കുന്ന മെഗാഫുഡ് പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു. സ്‌പൈസസ് പാര്‍ക്കിന്റെ നിര്‍മാണം തുടങ്ങി. 1200 കോടിയുടെ പെട്രോകെമിക്കല്‍ പാര്‍ക്കും യാഥാര്‍ഥ്യമാകുന്നു.

വ്യവസായരംഗത്ത് കേരളം കൈവരിച്ചത് മികച്ച നേട്ടമാണെന്നും സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണെന്നും പി രാജീവ് പറഞ്ഞു. വ്യവസായ ഭൂപടങ്ങളിലില്ലാത്ത സ്ഥലങ്ങളെയും ഭാവിയില്‍ വികസനത്തില്‍ ഉള്‍പ്പെടുത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബഹുമതി കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.