Home

സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി ; ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് അനുമതി, സ്വപ്ന പദ്ധതിക്ക് റെയില്‍വെയുടെ പച്ചക്കൊടി

സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്ത നങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കു ന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭയുടെ അനുവാദം. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് കേന്ദ്ര റെയില്‍വെ മന്ത്രാലയം, നീതി ആയോഗ് എന്നിവയുടെ അനുമതി ലഭിച്ചതോ ടെയാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 11 ജില്ലകളിലൂടെ യാണ് പാത കടന്നുപോകുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിട ങ്ങളിലാണ് സ്റ്റോപ്പുകള്‍.

സെമി ഹൈ സ്പീഡ് റയില്‍ കേരളത്തിന് വികസനക്കുതിപ്പാകുമെന്നാണ് വിദഗ്ധരുടെ പക്ഷം. റോ ഡിലെ തിരക്ക് കുറയ്ക്കാനും ചരക്ക് നീക്കം വേഗത്തിലാക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍. തി രുവനന്തപുരം മുതല്‍ കാസര്‍കോട് വരെയെത്താന്‍ നിലവില്‍ 12 മണിക്കൂറിലേറെ വേണ്ടിവരുന്നി ടത്താണ് നാലുമണിക്കൂറിലെത്താവുന്ന ഈ പദ്ധതി.

നഗരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ദൂരം കുറയുന്നതോടെ ഭാവിയില്‍ തൊഴിലവസര സാധ്യതയും വ്യാവസായിക വളര്‍ച്ചയും പദ്ധതി ലക്ഷ്യം വെക്കുന്നു. ദീര്‍ഘകാല പദ്ധതിയെന്ന നിലയില്‍ ഭാവിയി ല്‍ റോഡിലെ വാഹനങ്ങള്‍ കുറയ്ക്കാനും അതുവഴി പെരുകുന്ന അപകടവും കുറയ്ക്കാ നാകുമെന്നാണ് പദ്ധതിയുടെ പ്രധാന നേട്ടമായി പറയുന്നത്.

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന രീതിലാ ണ് നിലവിലെ അലൈന്‍മെന്റ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയുന്നതിനാല്‍ അന്തരീക്ഷ മലിനീക രണത്തിനുള്ള സാധ്യതയും കുറവാണ്. ആകെയുള്ള 530 കിലോമീറ്ററുകളില്‍ വയലുകള്‍ നികത്തു ന്നത് ഇല്ലാതാക്കാന്‍ തൂണുകളിലുയര്‍ത്തിയാണ് റെയില്‍പ്പാതയുടെ നിര്‍മാണം. ഇത് പാരിസ്ഥിതി ക പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞേക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.