Kerala

സെനറ്റ് പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കണം ; സര്‍ക്കാരിനെതിരെ പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍

കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ സര്‍വകലാശാലക്ക് അടിയന്തര നിര്‍ദേ ശം നല്‍കി. ഒക്ടോബര്‍ 24നു വിസിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ ആരിഫ് മുഹ മ്മദ് ഖാന്‍. കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതി നിധിയെ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ സര്‍വകലാശാലക്ക് അടിയന്തര നിര്‍ദേശം നല്‍കി. ഒക്ടോബര്‍ 24നു വിസിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.

നിയമസഭ പാസാക്കിയ സര്‍വകലാശാല നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ബില്ല് നിയമം ആ കാത്തതുകൊണ്ട്, നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം വിസിയെ കണ്ടെത്തത്താ ന്‍. മൂന്നംഗ സേര്‍ച്ച് കമ്മിറ്റിയില്‍ രണ്ട് അംഗങ്ങളെ ഗവര്‍ണര്‍ നേരത്തെ തീരുമാനിച്ചിരുന്നു.തന്റേയും യുജിസിയുടേയും പ്രതിനിധിക ളെ നിശ്ചയിച്ച് വിജ്ഞാപനമായി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇ തിന് പിന്നാലെയാണ് സെനറ്റ് പ്രതിനിധിയെ ഉടന്‍ അറിയിക്കണമെന്ന് രാജ്ഭവന്‍ ആവശ്യപ്പെട്ടിരിക്കു ന്നത്.

വിസി നിയമനത്തിന് ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച് കമ്മിറ്റിയിലേക്ക് ഇത് വരെ സര്‍വകലാശാല പ്രതിനി ധിയെ നിര്‍ദേശിച്ചിട്ടില്ല. രണ്ട് അംഗങ്ങളെ ഗവര്‍ണര്‍ തീരുമാനിച്ചിട്ട് ആഴ്ച്ചകള്‍ പിന്നിട്ടു. നിലവിലെ സാ ഹചര്യമനുസരിച്ച് സെര്‍ച്ച് കമ്മറ്റിയില്‍ മൂന്ന് അംഗങ്ങളാണ്. സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നി യമം ആകാന്‍ കാത്തിരിക്കുക യാണ് സര്‍വകലാശാല.

സമ്മര്‍ദതന്ത്രത്തിലൂടെ സര്‍ക്കാരിനെ പ്രതിരോധത്തില്‍ നിര്‍ത്താനാണ് ഗവര്‍ണറുടെ ശ്രമം. ബില്ല് ഗവര്‍ ണര്‍ ഒപ്പിടുകയും നിയമമാകുകയും ചെയ്തിരുന്നെങ്കില്‍ സര്‍ക്കാരി ന് ഭൂരിപക്ഷമുള്ള അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയായിരുന്നു വൈസ് ചാന്‍സിലറെ നിയമിക്കുക.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

7 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.