കെ.അരവിന്ദ്
പ്ലൈവുഡ്-ലാമിനേറ്റ് വ്യവസായ മേഖലയിലെ പ്രമുഖ കമ്പനിയാണ് സെഞ്ചുറി പ്ലൈബോര്‍ഡ്‌സ്. കമ്പനി ഇരുപതിലേറെ രാജ്യങ്ങളിലേക്കാണ് ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നത്. സെഞ്ചുറി പ്ലൈ എന്ന ബ്രാന്റ് നാമത്തിലാണ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്. കമ്പനിയുടെ സെഞ്ചുറി മൈക്ക ആഗോള തലത്തിലുള്ള ഉപഭോക്താക്കള്‍ ഗുണനിലവാരമേറിയ ഉല്‍പ്പന്നമായാണ് പ്രകീര്‍ത്തിക്കുന്നത്. രാജ്യാന്തര ഗുണ നിലവാര മാനദണ്‌ഡങ്ങള്‍ പാലിക്കുന്നതാണ് സെഞ്ചുറി പ്ലൈബോര്‍ഡ്‌സിന്റെ വിവിധ ഉല്‍ പ്പന്നങ്ങള്‍. എല്ലാ തരത്തിലുള്ള പ്ലൈവുഡ്‌സ്, പ്ലൈവുഡ്‌സ് അനുബന്ധിത ഉല്‍പ്പന്നങ്ങളും കമ്പനി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
പ്രവര്‍ത്തനം ആരംഭിച്ചിട്ട് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ സെഞ്ചുറി പ്ലൈബോര്‍ഡ്‌സ് ഈ മേഖലയിലെ വേറിട്ട ബ്രാന്റായാണ് അംഗീകരിക്കപ്പെടുന്നത്. വുഡ്-ലാമിനേറ്റ് വ്യവസായ മേഖലയില്‍ വിപണി മേധാവി ത്തം പുലര്‍ത്തുന്ന കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി വിപുലമായ ഗവേഷണമാണ് നടത്തുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി മികച്ച ലാഭവളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 148 കോടി രൂപയും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 125 കോടി രൂപയുമാണ് കമ്പനിയുടെ ലാഭം. അഞ്ച് വര്‍ഷം മുമ്പ് വരെ നൂറ് കോടി രൂപക്ക് താഴെ മാത്രം ലാഭമുണ്ടായിരുന്ന കമ്പനി പിന്നീട് മികച്ച വളര്‍ച്ചയാണ് നേടിയത്.
നടപ്പു സാമ്പത്തിക വര്‍ഷം ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 65 കോടി രൂപയാണ് കമ്പനിയുടെ ലാഭം. മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ കമ്പനി 41 കോടി രൂപ ലാഭം നേടിയിരുന്നു. കമ്പനിയുടെ മൊത്തം വരുമാനം ഈ ത്രൈമാസത്തില്‍ 660 കോടി രൂപയാണ്.
നിലവില്‍ 298 രൂപയില്‍ വ്യാപാരം ചെയ്യുന്ന സെഞ്ചുറി പ്ലൈബോര്‍ഡ്‌സിന്റെ ഓഹരി വില മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.