Breaking News

ക്രിമില്‍ കേസില്‍ ഒന്നാം പ്രതി ; ചട്ടം ലംഘിച്ച് ശ്രീറാം വെങ്കിട്ടരാമന് തിരഞ്ഞെടുപ്പ് നിരീക്ഷനായി നിയമനം

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാം വിചാരണാ നടപടികള്‍ നേരിടുന്നതിനിടെയാണ് തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചിരിക്കുന്നത്.

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം ലംഘിച്ച് ക്രിമിനല്‍ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ട രാമനെ തിരഞ്ഞെടുപ്പ് നിരീക്ഷ കനായി നിമയമിച്ച നട പടി വിവാദത്തില്‍. ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ തിരഞ്ഞെ ടുപ്പ് ഉദ്യോഗസ്ഥനായോ നിരീക്ഷകനായോ നിയമിക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര തിര ഞ്ഞെ ടുപ്പ് കമ്മീഷന്‍ ചട്ടം.എന്നാല്‍ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാം വിചാരണാ നടപടികള്‍ നേരിടുന്നതിനിടെയാണ് തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമി ച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭാ മണ്ഡല ങ്ങളിലാണ് ശ്രീറാമിന് ചുമതല നല്‍കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ മറികടന്നുള്ള നീക്കത്തിനെതിരെ സിറാജ് മാനേജ്മെന്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. സിറാജ് പ്രതിനിധി എ സൈഫുദ്ദീന്‍ ഹാജി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, ചീഫ്സെക്രട്ടറി വി.പി ജോയി എന്നിവര്‍ക്ക് പരാതി നല്‍കി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, പൊതമുതല്‍ നശിപ്പിക്കള്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി കഴിഞ്ഞയാഴ്ച സെഷന്‍സ് കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.

ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരും ബന്ധുക്കള്‍ മത്സര രംഗത്തുള്ളവരുമായ ഉദ്യോ ഗസ്ഥരെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഇത്തരം ചുമതലക ളിലേക്ക് നിയോഗി ക്കാന്‍ പാടില്ലെന്നാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടം. കമ്മീഷന്‍ 2019 ജനുവരി 16ന് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ക്കുള്ള പെരുമാറ്റച്ചട്ടത്തില്‍ ഒമ്പതാമ തായി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥനെതിരെ ഒരു കോടതിയിലും ക്രമിനല്‍ കേസ് നിലനില്‍ക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇതോ ടൊപ്പം നിയോഗിക്കപ്പെടുന്നതിന് മുമ്പ് ഇതിലേക്ക് പരിഗണിക്കുന്നതിനായി ഉദ്യോഗ സ്ഥര്‍ അടുത്ത ബന്ധുക്കളാരും മത്സര രംഗത്തില്ലെന്നും ക്രമിനിനല്‍ കേസുകളില്‍ പ്രതിയല്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സത്യ വാങ് മൂലം നല്‍കേണ്ടതുണ്ട്. എന്നാല്‍ ഈ ചട്ടങ്ങളൊക്കെ മറികടന്ന് മധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീന്റെ കൊലപാതക കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിക്കപ്പെട്ടതാണ് വിവാദമായിരിക്കുന്നത്. ഇത്തരം നിയമന ങ്ങ ള്‍ക്കായി ഓരോ സംസ്ഥാനത്ത് നിന്നും കളങ്കരഹിതരായ ഉദ്യോഗസ്ഥരെയാണ് അതത് ചീഫ് സെക്രട്ടറിമാര്‍ കേന്ദ്ര തിരിഞ്ഞെടുപ്പ് കമ്മീഷന് ശിപാര്‍ശ ചെയ്യുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ ഇതും ലംഘിക്കപ്പെട്ടതായി സിറാജ് മാനേജ്മെ ന്റ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.