ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ അര്‍ച്ചനാ ധിമാനെയെ (28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്മെ ന്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ഇവര്‍ വീണതെന്നാണ് സൂചനകള്‍
ബംഗളൂരു; ബംഗളൂരുവില്‍ എയര്‍ഹോസ്റ്റസിനെ ഫ്ളാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയി ല്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ അര്‍ച്ചനാ ധിമാ നെയെ (28) യാണ് മരിച്ച നിലയില്‍ ക ണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാ ലാം നിലയില്‍ നിന്നും ഇവ ര്‍ വീണതെന്നാണ് സൂചനകള്‍.
യുവതി കെട്ടിടത്തിന്റെ നാലാം നിലയിലെ ഇടനാഴിയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായി രുന്നുവെന്ന് പുരുഷ സുഹൃത്ത് ആദേശ് (26) പറഞ്ഞു.കഴിഞ്ഞ എട്ട് മാസമായി ഇരുവരും സുഹൃത്തു ക്കളായിരുന്നു.ഡേറ്റിങ്ങ് ആപ്പ് വഴി പരിചയപ്പെട്ട ആദേശിനെ കാണാന്‍ ദുബായില്‍ നിന്നാണ് അര്‍ച്ചന എത്തിയത്. നേരത്തെയും പലവട്ടം ഇവര്‍ ബംഗളുരുവില്‍ വന്ന് സുഹൃത്തിനൊപ്പം താമസിച്ചിട്ടുണ്ട്. അര്‍ച്ചന ദുബായ് ആസ്ഥാനമായ എയര്‍ലൈനിലെ ജീവനക്കാരിയാണ്. കാസര്‍കോട് സ്വദേശിയാണ് ആദേ ശെന്നാണ് വിവരം.
ബുധനാഴ്ച ബംഗളൂരുവില്‍ എത്തിയ അര്‍ച്ചന, ആദേശിനൊപ്പമാണ് താമസിച്ചതെന്നു വ്യക്തമായിട്ടുണ്ട്. ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഓര്‍ഡര്‍ ടെക്‌നീഷ്യനാ ണ് ആദേശ്. അര്‍ച്ചന അബദ്ധത്തില്‍ വീണതാണോ താഴേക്ക് ചാടിയതാണോ അതോ തള്ളിയിട്ടതാണോ എന്നത് പോലീസ് അന്വേഷിക്കുന്നു. സംഭവത്തില്‍ ആദേശിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.