Breaking News

സുവർണ്ണാവസരം പാഴാക്കരുത്; ചരിത്രതുടിപ്പുകൾ തൊട്ടറിയാൻ പ്രവാസികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളെ ക്ഷണിച്ച്ഖത്തർ

ദോഹ : ഖത്തറിന്റെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയ ഇടങ്ങൾ സന്ദർശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ച് ഖത്തർ മ്യൂസിയം. രാജ്യത്തിന്റെ വടക്കൻ പ്രദേശത്തെ പുരാവസ്തു ഖനന പ്രദേശങ്ങളായ എയ്ൻ മുഹമ്മദ്, മിസെയ്ക എന്നിവിടങ്ങള്‍ സന്ദർശിക്കാനാണ് ക്ഷണം. ഈ മാസം 15നും മാർച്ച് 15നും പൊതുജനങ്ങൾക്ക് പ്രദേശങ്ങൾ സന്ദർശിക്കാം. ‘ലാൻഡ്സ്കേപ് ഓഫ് ഫെയ്ത്’ എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പുരാവസ്തു കേന്ദ്രങ്ങൾ സന്ദർശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ചത്. വലിയ  കെട്ടിടങ്ങൾ, ചെറിയ യൂണിറ്റുകൾ, ഭിത്തികൾ, വീടുകൾക്ക് പുറമെ ചെറുകിട വ്യവസായിക യൂണിറ്റുകൾക്ക് സദൃശ്യമായ കെട്ടിടങ്ങൾ, മൺപാത്രങ്ങൾ, ഗ്ലാസ് കഷണങ്ങൾ എന്നിവയെല്ലാം ഇവിടങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പഴയകാലത്തെ ദൈനംദിന ജീവിതത്തോട് ബന്ധപ്പെട്ടുള്ള ഇരുമ്പ് താക്കോൽ, ചെമ്പ് നിർമിത വടികൾ, തയ്യൽ സൂചികൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. 
പ്രദേശങ്ങളുടെ പ്രത്യേകതകൾ പറഞ്ഞു തരാൻ ഖത്തർ മ്യൂസിയത്തിന്റെ ടൂർ ഗൈഡുകളും സന്ദർശകർക്കൊപ്പമുണ്ടാകും. സമീപകാലത്ത് ഈ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയ പുരാവസ്തുക്കളെക്കുറിച്ചും സന്ദർശകർക്ക് മനസിലാക്കാം. മാത്രമല്ല പ്രദേശങ്ങളിൽ സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്താനും അവസരം ലഭിക്കും. ഖത്തറിന്റെ സമ്പന്നമായ സാംസ്കാരിക  പൈതൃകം മനസിലാക്കാനുള്ള വലിയ അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
ഇസ്​ലാമിലെ ഒന്നു മുതൽ 3–ാം നൂറ്റാണ്ടു വരെയുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തുന്നതാണ് ലാൻഡ്സ്കേപ്പ് ഓഫ് ഫെയ്ത് പദ്ധതി. കിഴക്കൻ അറേബ്യയിലെ ഇസ്​ലാം പരിവർത്തന കാലമാണിത്. ഇക്കാലയളവിലുണ്ടായിരുന്ന ഏതാണ്ട് 30 സൈറ്റുകൾ ഇതിനകം ഖത്തർ മ്യൂസിയം അധികൃതർ കണ്ടെത്തി കഴിഞ്ഞു. ഭൂരിഭാഗവും രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ്. 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.