കോഴിക്കോട് കൊടുവള്ളി സ്വദേശി സുരേഷ് കുമാര്‍ കേളിയുടെ സജീവ അംഗമായിരുന്നു,
റിയാദ് : മുപ്പതു വര്‍ഷമായി റിയാദിലെ പ്രവാസി സംസ്‌കാരിക മേഖലയില്‍ നിറ സാന്നിദ്ധ്യമായിരുന്ന സുരേഷ് കുമാറിന്റെ നിര്യാണത്തില്‍ കേളി കലാസാംസ്‌കാരിക വേദി അനുശോചനം രേഖപ്പെടുത്തി.
ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച സുരേഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
കേളി ന്യു സനയ്യയൂണിറ്റ് സജീവ പ്രവര്‍ത്തകനായിരുന്നു സുരേഷ് കുമാര്‍. അല്‍ ഖര്‍ജിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ യാത്ര രേഖകളുമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു.
സന്നദ്ധ പ്രവര്‍ത്തകരുടേയും സഹൃദയരായ സുഹൃത്തുക്കളുടേയും ശ്രമഫലമായി മൂന്നു മാസം മുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് പുതുക്കാന്‍ അവസരം ഉണ്ടാകുകയും യാത്ര രേഖകള്‍ ലഭിച്ച് നാട്ടില്‍ പോയി പുതിയ സ്‌പോണ്‍സര്‍ഷിപ്പില്‍ സൗദിയിലേക്ക് മടങ്ങി വരാന്‍ തയ്യാറെടുക്കുകയായിരുന്നു സുരേഷ്.
നിലവിലെ സ്‌പോണ്‍സര്‍ സഹകരിക്കാത്തതിനാല്‍ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനും ബുദ്ധിമുട്ടുണ്ടായി. നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച സുരേഷ് കുമാര്‍ മരണമടയുകയായിരുന്നു.
യാത്ര രേഖകളുടെ അഭാവം മൂലം മൃതദേഹം നാട്ടില്‍ അയയ്ക്കുന്നതിനുണ്ടായ ബുദ്ധിമുട്ട് പരിഹരിച്ചത് കേളിയുടെ ജീവകാരുണ്യ വിഭാഗമായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.