Breaking News

വിമാനയാത്രാ മദ്ധ്യേ പ്രവാസിയുവാവിന് ഹൃദയാഘാതം, മലയാളി ഡോക്ടര്‍ രക്ഷകനായി

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രവാസി യുവാവിന് തക്കസമയത്ത് പ്രാഥമിക ചികിത്സ നല്‍കിയ ഡോക്ടര്‍ രക്ഷകനായി

ദുബായ് : കണ്ണൂരില്‍ നിന്ന് ദുബായിയിലേക്കുള്ള വിമാനയാത്രാ മദ്ധ്യേ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്ത യുവാവിന് യാത്രക്കാരനായ ഡോക്ടര്‍ രക്ഷകനായി.

കണ്ണൂര്‍ സ്വദേശിയും ദുബായിയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ യൂനിസിനാണ് ഗോ ഫസ്റ്റ് വിമാനത്തിലെ യാത്രയ്ക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ടത്. ശ്വാസം ലഭിക്കാതെയായപ്പോള്‍ വിമാന യാത്രികര്‍ ക്യാബിന്‍ ക്രൂവിനെ വിവരം അറിയിക്കുകയും അവര്‍ യാത്രക്കാരായി ഡോക്ടര്‍മാര്‍ ആരെങ്കിലും ഉണ്ടോയെന്ന് അനൗണ്‍സ്‌മെന്റ് നടത്തുകയുമായിരുന്നു,

ഡോ ഷബീര്‍ അഹമദ്

കണ്ണൂര്‍ സ്വദേശിയും ദുബായി ഡിഐപിയിലുള്ള എംഎന്‍സി ആശുപത്രിയിലെ ഡോക്ടറുമായ ഷബീര്‍ അഹമദ് അനൗണ്‍സ്‌മെന്റ് കേട്ട് എത്തുകയും യൂനിസിന് സിപിആര്‍ ഉള്‍പ്പടെയുള്ള പ്രാഥമിക ചികിത്സകള്‍ നല്‍കി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുകയുമായിരുന്നു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നു പൊങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് യൂനിസിന് ശാരിരിക വിഷമതകള്‍ അനുഭവപ്പെട്ട് തുടങ്ങിയത്. അടിയന്തര ചികിത്സയ്ക്ക് വിമാനം തിരിച്ചിറക്കാന്‍ പദ്ധതിയിടുമ്പോഴാണ് ഡോക്ടര്‍ ഷബിര്‍ അഹമദ് രക്ഷകനായി എത്തിയത്.

മൂന്നു മണിക്കൂര്‍ കഴിഞ്ഞ് ദുബായിയില്‍ വിമാനമിറങ്ങിയ യൂനിസിനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ തുടര്‍ ചികിത്സകള്‍ക്കായി എത്തിച്ചു.

ഡോക്ടര്‍ ഷബീറിന്റെ സമയോചിതമായ ഇടപെടലിനും രക്ഷാദൗത്യത്തിനും ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് അധികൃതര്‍ നന്ദി അറിയിച്ചു,

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.