റിയാദ്: രാജ്യത്ത് സുരക്ഷ കാമറകൾ (സി.സി.ടി.വി) ഉപയോഗിക്കുന്നതിന് 18 നിബന്ധനകൾ സൗദി ആഭ്യ ന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വൻതുക പിഴ ലഭിക്കും. സി.സി.ടി.വി കാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ 20,000 റിയാലാണ് പിഴ. ഇത്തരം വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴകൾ സംബന്ധിച്ച വിശദ വിവരം ഇത്തരം പിഴകൾ അടക്കാൻ മന്ത്രാലയം ഏർപ്പെടുത്തിയ ‘ഈഫാ’ ആപ്പിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.
കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ മായ്ച്ച് കളഞ്ഞാലും 20,000 റിയാൽ പിഴ ചുമത്തും. കാമറകളും റെക്കോഡിങ് സംവിധാനവും കേടുവരുത്തിയാലും 20,000 റിയാലാണ് പിഴ. പൊതുസുരക്ഷ വകുപ്പിന്റെ അ നുമതി വാങ്ങാതെ തെർമൽ കാമറകൾ സ്ഥാപിച്ചാൽ പിഴ 10,000 റിയാലും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത കാമറകളും അനുബന്ധസ്ഥാപനങ്ങളും സ്ഥാപിച്ചാൽ 500 റിയാലുമാണ് പിഴ.ലേഡീസ് ബ്യൂട്ടി പാർലറുകൾ, സ്പാകൾ, വിവിധതരം ക്ലബുകൾ എന്നിവക്കുള്ളിൽ സുരക്ഷ കാമറകൾ സ്ഥാപിക്കൽ, ഹോട്ടലുകളും ഫർണിഷ്ഡ് അപ്പാർട്മെന്റുകളും അടക്കമുള്ള ടൂറിസ്റ്റ് താമസസൗകര്യങ്ങളി ൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ, ഓപറേഷൻ തിയറ്ററുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ.
ലേഡീസ് ബ്യൂട്ടി പാർലറുകൾ, സ്പാകൾ, വിവിധതരം ക്ലബുകൾ എന്നിവക്കുള്ളിൽ സുരക്ഷ കാമറകൾ സ്ഥാപിക്കൽ, ഹോട്ടലുകളും ഫർണിഷ്ഡ് അപ്പാർട്മെന്റുകളും അടക്കമുള്ള ടൂറിസ്റ്റ് താമസസൗകര്യങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ, ഓപറേഷൻ തിയറ്ററുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ.
മെഡിക്കൽ പരിശോധന മുറികളിലും ഫിസിയോ തെറപ്പി മുറികളിലും കിടത്തിച്ചികിത്സിക്കുന്ന മുറികളിലും വസ്ത്രം മാറുന്ന മുറികളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ, പൊതുസുരക്ഷ വകുപ്പിന്റെ അനുമതിയില്ലാതെ ഓഡിയോ റെക്കോഡിങ് ഉപകരണം പ്രവർത്തിപ്പിക്കൽ, ടോയ്ലറ്റുകൾക്കകത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 10,000 റിയാലാണ് പിഴ.
സി.സി.ടി.വി സ്ഥാപിച്ചിരിക്കുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപനത്തിന്റെ മുഴുവൻ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും സ്ഥാപിച്ചില്ലെങ്കിലും നിർദിഷ്ട മാനദണ്ഡങ്ങൾ പ്രകാരമുള്ള കാമറകൾ സ്ഥാപിച്ചില്ലെങ്കിലും 1,000 റിയാൽ പിഴ ചുമത്തും.
നിയമം അനുശാസിക്കുന്ന കാലം വരെ കാമറ ദൃശ്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ 5,000 റിയാലാണ് പിഴ. ആഭ്യന്തര മന്ത്രാലയത്തിന്റെയോ പൊതുസുരക്ഷ വകുപ്പിന്റെയോ കോടതി ഉത്തരവിന്റെയോ അനുമതിയില്ലാ തെയും അന്വേഷണ ഏജൻസികളുടെ അപേക്ഷ കൂടാതെയും കാമറ ദൃശ്യങ്ങൾ പ്രചരിപ്പിക്കുയോ മായ്ച്ചുകളയുകയോ ചെയ്യുന്നതും കുറ്റകരമാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.