കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് രണ്ടാം മത്സരത്തിൽ കുവൈത്ത് ചൊവ്വാഴ്ച ഇറാ ഖിനെ നേരിടും. കുവൈത്ത് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാണ് മത്സരം. ആദ്യ മൽസരത്തിൽ ജോർഡനുമായി സമനിലയിൽ പിരിഞ്ഞ കുവൈത്തിന് ഇറാഖുമായുള്ള മത്സരം നിർണായകമാണ്.
ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ എന്നീ രാജ്യങ്ങളാണ് കുവൈത്ത് ഉൾപ്പെടുന്ന ഗ്രൂപ്പിലുള്ളത്. ജോർഡനെ അവരുടെ നാട്ടിൽ പിടിച്ചുകെട്ടാനായതോടെ കുവൈത്ത് ആത്മവിശ്വാസത്തിലാണ്. ശക്തരായ ഇറാഖിനെ കീഴടക്കിയാൽ കുവൈത്തിന് വിലപ്പെട്ട മൂന്നു പോയന്റുകൾ നേടാനാകും. ദക്ഷിണ കൊറിയയോടും പിടിച്ചു നിൽക്കാനായാൽ, ഇറാഖ്, ജോർഡൻ ടീമുകളെയും മറികടക്കാനാകും. ഇത് ലക്ഷ്യം വെച്ചാണ് കുവൈത്ത് ഇറാഖിനെ നേരിടാനൊരുങ്ങുന്നത്.ഗ്രൂപ്പിലെ ടീമുകൾ ഹോം ആൻഡ് എവേ മത്സരങ്ങളിലായി പരസ്പരം ഏറ്റുമുട്ടുന്നതിൽ ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.