Breaking News

സുരക്ഷാ ഉദ്യോഗസ്ഥർ എന്ന പേരിൽ ഫോൺ കോൾ , അറസ്റ്റ് വാറന്റ്, യാത്രാവിലക്ക് ; പേടിച്ച് നിരവധി പേർക്ക് പണം നഷ്ടമായി.!

കുവൈത്ത് • സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകളിൽ കുടുങ്ങരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ഉദ്യോഗസ്ഥർ എന്ന പേരിൽ അന്താരാഷ്ട്ര സംഘങ്ങൾ വ്യാപകമായി പ്രവാസികളെ കബളിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ്, ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം വ്യാഴാഴ്ച വീണ്ടും പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.
പൊലീസ് അധികാരികൾ എന്ന വ്യാജേന മൊബൈൽ ഫോണിലൂടെയും വിഷ്വൽ കമ്മ്യൂണിക്കേഷൻ പ്രോഗ്രാമുകളിലൂടെയും വ്യക്തികളെ വിളിച്ച് കുവൈത്തിൽ കേസുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെടും. തുടർന്ന്, വിശ്വസിപ്പിക്കാനായി വിഡിയോ കോളിലൂടെ പൊലീസ് വേഷധാരിയായി വന്ന് അറബിയിൽ കേസ് സംബന്ധിച്ച് സംസാരിക്കും. അറസ്റ്റ് വാറന്റ്, യാത്രാവിലക്ക് എന്നിവ ഏർപ്പെടുത്താതിരിക്കണമെങ്കിൽ പണം ആവശ്യപ്പെടുകയാണ് പതിവ്.

ഇത്തരത്തിൽ, പേടിച്ച് നിരവധി പേർക്ക് പണം നഷ്ടമായിട്ടുണ്ട്. എന്നാൽ, തട്ടിപ്പ് സംഘങ്ങളുടെ ഇത്തരം കെണിയിൽ വീഴരുതെന്ന് ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പുറത്തിറക്കിയ പത്രക്കുറിപ്പിൽ മന്ത്രാലയം വ്യക്തമാക്കി. ആർക്കും ബാങ്ക് ഡീറ്റെൽസ് നൽകാതിരിക്കുക. മന്ത്രാലയം വ്യക്തികളുമായി ദൃശ്യ സമ്പർക്കത്തിലൂടെ ആശയവിനിമയം നടത്തുന്നില്ല, ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.