ദുബൈ: വയനാട് ഉരുൾ ദുരന്തബാധിതർക്കായി സഫാരി ഗ്രൂപ്പ് മാനേജ്മെന്റും ജീവനക്കാരും ചേർന്ന് സമാഹരിച്ച ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ എന്നിവർ ചേർന്നാണ് തുക നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. കേരള വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീറും ചടങ്ങിൽ പങ്കെടുത്തു.
വയനാട് ദുരന്തം നമ്മുടെ നാടിനെ നടുക്കിയ സംഭവമായെന്നും ദുരന്തത്തിൽപെട്ട നമ്മുടെ സഹോദരങ്ങൾക്ക് വേണ്ട സഹായങ്ങൾ എത്തിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണന്നും സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് അഭിപ്രായപ്പെട്ടു. മുമ്പും കേരളം നേരിട്ട പ്രളയമടക്കം പല ദുരന്തങ്ങളിലും സഹായ ഹസ്തവുമായി സഫാരി ഗ്രൂപ്പ് മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ കേരളത്തിനകത്തും പുറത്തും എന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റു സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സജീവമായി ഇടപെടാറുള്ള സഫാരി ഗ്രൂപ്പ് വിവിധ രാജ്യങ്ങളിലായി നിരവധി ജീവകാരുണ്യ പ്രവർത്തങ്ങളിലും പങ്കാളികളായിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.