Breaking News

സുമംഗലയ്ക്ക് വിടചൊല്ലി സാഹിത്യ ലോകം ; സംസ്‌കാരം ഇന്ന് രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍

മലയാള ബാലസാഹിത്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എഴുത്തുകാരിലൊരാളാണ് സുമംഗല എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്നു ലീലാ നമ്പൂതിരിപ്പാട്. ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചു. വടക്കാഞ്ചേരിക്കടുത്ത് കുമരനെല്ലൂരില്‍ മകന്‍ അഷ്ടമൂര്‍ത്തിയുടെ വസതി’, ദേശമംഗലം മനയില്‍’ ഇന്നലെ വൈകിട്ട് 6.15നായിരുന്നു അന്ത്യം

വടക്കാഞ്ചേരി:ബാലസാഹിത്യകാരി ലീല നമ്പൂതിരിപ്പാട് (87) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. വടക്കാഞ്ചേരിക്കടുത്ത് കുമരനെല്ലൂരില്‍ മകന്‍ അഷ്ടമൂര്‍ ത്തിയുടെ വസതിയായ ദേശമംഗലം മനയില്‍ ഇന്നലെ വൈകിട്ട് 6.15നായിരുന്നു അന്ത്യം. വാര്‍ദ്ധ ക്യ  സഹജമായ അസുഖങ്ങള്‍ മൂലം മൂന്ന് മാസമായി ചികിത്സയിലായിരുന്നു.

1979 ല്‍ ബാലസാഹിത്യത്തിലെ സംഭാവനകള്‍ക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡും, 1999ല്‍ ആജീവനാന്ത സംഭാവനയ്ക്ക് ബാല സാഹി ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാഡമി യുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

സുമംഗല തൂലികാ നാമം ആയിരുന്നു. 40 വര്‍ഷമായി കുട്ടികള്‍ക്കായി നിരവധി കൃതികള്‍ രചിച്ച സുമംഗല മൂന്ന് വര്‍ഷം മുമ്പ് എഴുത്ത് നിറുത്തുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. 37 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 23 എണ്ണവും ബാലസാഹിത്യമാണ്.പഞ്ചതന്ത്രം, മിഠായിപ്പൊതി, നെയ്പായസം, മഞ്ചാ ടി ക്കുരു, കുറിഞ്ഞിയും കൂട്ടുകാരും, ഭാഗവത കഥകള്‍ തുടങ്ങിയവയാണ് പ്രധാന രചനകള്‍.

1934 മേയ് 16 ന് പാലക്കാട് വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ജനനം. പിതാവ് സംസ്‌കൃത പണ്ഡി തനും കവിയുമായ ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട്. മാതാവ്, നമ്പൂതിരി സമുദായത്തിലെ പരിഷ്‌കരണ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയവരിലൊരാളായ കുറൂര്‍ ഉണ്ണി നമ്പൂതിരിപ്പാടി ന്റെ മകള്‍ ഉമാ അന്തര്‍ജ്ജനം.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.