Home

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് ചുമതലയേറ്റു

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് എന്ന ഉദയ് ഉമേഷ് ലളിത് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് എന്ന ഉദയ് ഉമേഷ് ലളിത് സ ത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രതി ജ്ഞാവാചകം ചൊല്ലിക്കൊടുത്തു.സുപ്രീം കോടതിയുടെ 49ാം ചീഫ് ജസ്റ്റിസായാണ് അദ്ദേഹം അ വരോധിതനായത്

ചീഫ് ജസ്റ്റിസ് പദവിയില്‍ 74 ദിവസത്തെ സേവന കാലാവധിയാണ് അദ്ദേഹത്തിനുള്ളത്. നവംബര്‍ എട്ടിന് വിരമിക്കും.ജസ്റ്റിസ് എന്‍ വി രമണ കാലാവധി തീര്‍ന്ന് പടിയിറങ്ങിയതിനെ തുടര്‍ന്നാണ് യു യു ലളിത് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.

രാജ്യത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരിക്കെ, 2014 ആഗസ്റ്റിലാണ് ജസ്റ്റിസ് ലളിതിനെ സു പ്രീം കോടതി ജഡ്ജിയായി നിയമിച്ചത്. അഭിഭാഷകര്‍ക്കിടയില്‍ നിന്ന് സു പ്രീം കോടതി ജഡ്ജിയാ യി നിയമിക്കപ്പെട്ട ശേഷം ചീഫ് ജസ്റ്റിസായി ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെയാളാണ് ജസ്റ്റിസ് യു യു ലളിത്. വധശിക്ഷ ഇളവ് ചെയ്യുന്ന വിഷയ ത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാ നുള്ള ജസ്റ്റിസ് ലളിതിന്റെ ഉത്തരവ് രാജ്യശ്രദ്ധ നേടിയിരുന്നു. 2019ല്‍ അയോധ്യാ കേസ് പരിഗണിച്ചി രുന്ന ബഞ്ചില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പിന്മാറ്റവും ചര്‍ച്ചയായി.

1980ലാണ് ലളിത് മഹാരാഷ്ട്രയില്‍ നിന്ന് അഭിഭാഷകനായ ശേഷം ഡല്‍ഹിയിലെത്തി സേവനം ആ രംഭിച്ചത്. 2ജി സ്‌പെക്ട്രം കേസ്സിലൂടെയാണ് ലളിത് ദേശീയ ശ്രദ്ധയില്‍ എത്തുന്നത്. സുപ്രീംകോടതി നിയമിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു.

102 വര്‍ഷത്തോളം അഭിഭാഷക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ലളിതിന്റെ പരമോന്നത നീതിപീഠത്തിലേയ്ക്കുള്ള പ്രയാണം. അച്ഛന്‍ ഉമേഷ് രംഗനാഥ് ലളിത് മ ഹാരാഷ്ട്ര ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. മുത്തച്ഛന്‍ രംഗനാഥ് ലളിത് സോലാപൂരിലെ പ്രശസ്തനായ അഭിഭാഷക നായിരു ന്നു. നോയിഡയില്‍ വിദ്യാലയം നട ത്തുന്ന അമിത ലളിതാണ് ഭാര്യ. മക്കളായ ഹര്‍ഷദും ശ്രീയേഷും എന്‍ജിനീയറിങ് ബിരുദധാരികളാണ്. ശ്രീയേഷ് പിന്നീട് അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. ശ്രീയേഷിന്റെ ഭാര്യ രവീണയും അഭിഭാഷകയാണ്. ഗവേഷകനായ ഹര്‍ഷദ് ഭാര്യ രാധികക്കൊപ്പം അമേരിക്കയിലാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.