മൂന്ന് വനിതകള്‍ ഉള്‍പ്പെടെയാണ് ഒമ്പത് പേരെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. ശുപാര്‍ശ അംഗീകരിച്ചതോടെ സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യ വനിത ചീഫ് ജസ്റ്റിസിനും വഴിയൊരുങ്ങുകയാണ്
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലേക്ക് പുതിയ ഒമ്പത് ജഡ്ജിമാരുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. പേരുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. കേരള ഹൈക്കോടതി ജഡ്ജി സിടി രവികുമാറും പട്ടികയിലുണ്ട്. ഇത് സംബന്ധിച്ച് വിജ്ഞാപനം ഇന്ന് തന്നെ ഉണ്ടായേ ക്കും. ശുപാര്‍ശ അംഗീകരിച്ചതോടെ സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യ വനിത ചീഫ് ജസ്റ്റിസിനും വഴിയൊരുങ്ങുകയാണ്.
2027ല്‍ ജസ്റ്റിസ് ബി വി നാഗരത്‌നയാകും ആദ്യ വനിത ചീഫ് ജസ്റ്റിസ് ആവുക. തെലങ്കാന ഹൈ ക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല തൃവേദി എന്നിവരാ ണ് പട്ടികയിലെ മറ്റ് വനിത ജഡ്ജിമാര്‍. സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ പി എസ് നരസിം ഹയും ജഡ്ജിമാരുടെ പട്ടികയിലുണ്ട്.
ചൊവ്വാഴ്്ച ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് റി്പ്പോര്‍ട്ടുകള്‍. ഇന്നലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കൊളീജിയം ശുപാര്‍ ശയ്ക്ക് അംഗീകാരം നല്‍കിയത്. ചരിത്രത്തില്‍ ആ ദ്യമാണ് കെളീജിയം ഇത്രയധികം പേരെ ഒന്നിച്ച് ശുപാര്‍ശ ചെയ്തത്.
കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിംഗ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ.മഹേശ്വരി, സുപ്രീംകോടതി അഭിഭാഷ കനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ പി എസ് നരസിംഹ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.